ജിയോ ഹാപ്പി ന്യൂയര്‍ പ്ലാന്‍; 199 രൂപക്ക് കലക്കന്‍ ഓഫര്‍

By Anju N P.23 Dec, 2017

imran-azhar

 

 

ന്യൂഡല്‍ഹി: പുതുവര്‍ഷം കണക്കിലെടുത്ത് പുതിയ ഓഫര്‍ പ്രഖ്യാപിച്ച് ജിയോ. ഇന്ന് അര്‍ദ്ധരാത്രി മുതലാണ് ഉപഭോക്താക്കള്‍ക്കായുള്ള കലക്കന്‍ ഓഫര്‍ പ്രാബല്യത്തില്‍ വരുന്നത്. 199 രൂപയുടെയും 299 രൂപയുടേതുമായ രണ്ട് പ്ലാനുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. 199 രൂപയുടെ പ്ലാനില്‍ ഫ്രീ വോയിസ്, അണ്‍ലിമിറ്റഡ് ഡാറ്റ( 1.2 ജിബിയുടെ 4ജി ഡാറ്റ ദിവസവും), അണ്‍ലിമിറ്റഡ് എസ്.എം.എസ്, ജിയോ പ്രൈം അംഗങ്ങള്‍ക്ക് എല്ലാ പ്രീമിയം ജിയോ ആപ്‌സിലേക്കുള്ള സബ്‌സ്‌ക്രിപ്ഷനും 28 ദിവസത്തേക്കുണ്ടാകും. 299 രൂപയുടെ പ്ലാനില്‍ ഫ്രീ വോയിസ്, അണ്‍ലിമിറ്റഡ് ഡാറ്റ (2ജിബി ഹൈസ്പീഡ് 4ജി ഡാറ്റ ദിവസവും), അണ്‍ലിമിറ്റഡ് എസ്.എം.എസ്, ജിയോ പ്രൈം അംഗങ്ങള്‍ക്ക് എല്ലാ പ്രീമിയം ജിയോ ആപ്‌സിലേക്കുള്ള സബ്‌സ്‌ക്രിപ്ഷനും 28 ദിവസത്തേക്കുണ്ടാകും.

 

OTHER SECTIONS