ഉപഭോക്താക്കൾക്കായി വീണ്ടും ജിയോയുടെ തകർപ്പൻ ഓഫർ

By Sooraj S.15 Jun, 2018

imran-azhar

 

 


ഓരോ നെറ്റ് വർക്കുകളുടെയും വിപണി പിടിച്ചടക്കാനുള്ള മത്സരം ഒടുവിൽ ഗുണകരമായിരിക്കുന്നത് ഉപഭോക്താക്കൾക്കാണ്. എയർടെൽ കൊണ്ടുവന്ന പുതിയ ഓഫർ മറികടക്കാൻ തകർപ്പൻ ഓഫറാണ് ജിയോ കൊണ്ടുവന്നിരിക്കുന്നത്. നിലവിൽ ജിയോ 149, 349, 399, 449 രൂപയ്ക്ക് പ്രതിദിനം അൺലിമിറ്റഡ് വോയിസ് കാളും 1.5 ജിബി ഡാറ്റയുമാണ് ജിയോ നൽകിയിരുന്നത്. എന്നാൽ പുതുക്കിയ ഓഫർ അനുസരിച്ചു 149, 349, 399, 449 രൂപയ്ക്ക് പ്രതിദിനം 3 ജിബി ഡാറ്റയും 198, 398, 448, 498 രൂപയ്ക്ക് പ്രതിദിനം 3.5 ജിബി ഡാറ്റയും ലഭിക്കുന്നു. ഇതിനുമുൻപ് ബി എസ് എൻ എൽ ഫിഫ ലോകകപ്പിനോടനുബന്ധിച്ചു തകർപ്പൻ ഡാറ്റ ഓഫർ നൽകിയിരുന്നു.