ജിയോ ഓഫർ : 399 രൂപക്ക് റീചാര്‍ജ് ചെയ്താല്‍ 2,599 രൂപ തിരിച്ചു നല്‍കും

By BINDU PP .10 Nov, 2017

imran-azhar

 

 

399 രൂപയ്‌ക്കോ അതിനു മുകളിലോ റീചാര്‍ജ് ചെയ്താല്‍ 2,599 രൂപ തിരിച്ചു നല്‍കുന്ന തകര്‍പ്പന്‍ ഓഫറുമായെത്തിയിരിക്കുകയാണ് ജിയോ. അവിശ്വസനീയമായ ഓഫറുകള്‍ നല്‍കി ഉപഭോക്താക്കളെ കയ്യിലെടുക്കുന്ന തന്ത്രം തന്നെയാണ് ജിയോ പുതിയ ഓഫറിലും പ്രയോഗിച്ചിരിക്കുന്നത്. ജിയോ തിരികെ നല്‍കുന്ന പണം കറന്‍സിയായല്ല ലഭിക്കുക. മറിച്ച് ജിയോയുടെ ഡിജിറ്റല്‍ വാലറ്റിലേക്കും ക്യാഷ് ബാക്ക് വൗച്ചറായുമാണ് ഉപഭോക്താക്കളിലെത്തുക. ജിയോ പ്രൈം അംഗങ്ങള്‍ക്ക് മാത്രമാണ് ഈ ഓഫര്‍ ലഭിക്കുക. കാഷ് വൌച്ചറിലെ പണം ഉപയോഗിച്ച് ആമസോണ്‍, പേടിഎം, ഫോണ്‍പെ, മൊബിക്വിക്ക്, ആക്‌സിസ് പേ, ഫ്രീ റീചാര്‍ജ് എന്നീ വെബ്‌സൈറ്റുകള്‍ വഴി സാധനങ്ങള്‍ വാങ്ങാനാകും. നവംബര്‍ 10 മുതല്‍ 25 വരെയുളള റീചാര്‍ജുകള്‍ക്കാണ് ഓഫര്‍. 399 രൂപയ്‌ക്കോ അതിനു മുകളിലോ റീചാര്‍ജ് ചെയ്യുന്നവര്‍ക്ക് 400 രൂപ ഇന്‍സ്റ്റന്റ് ക്യാഷ്ബാക്കായും 300 രൂപ ക്യാഷ് ബാക്ക് വൗച്ചറായും ശേഷിക്കുന്ന 1899 രൂപയ്ക്ക് ഇ കൊമേഴ്‌സ് വെബ്‌സൈറ്റുകള്‍ വഴി ഷോപ്പിങ്ങും നടത്താം. ദീപാവലിക്ക് 399 രൂപയ്ക്ക് റീചാര്‍ജ് ചെയ്താല്‍ 400 രൂപ തിരിച്ചു നല്‍കുന്ന ഓഫറുമായി വന്ന് ജിയോ ഞെട്ടിച്ചിരുന്നു.

OTHER SECTIONS