309 രൂപയ്ക്ക് 84 ജിബി; ധന്‍ ധനാ ധന്‍ ഓഫറുമായി ജിയോ

By S R Krishnan.11 Apr, 2017

imran-azhar

 

ന്യൂഡൽഹി: ഉപഭോക്താക്കൾക്കു പുതിയ ഓഫറുമായി റിലയൻസ് ജിയോ രംഗത്ത്. ധൻ ധനാ ധൻ എന്ന പേരിലാണ് ജിയോ പുതിയ ഓഫർ പ്രഖ്യാപിച്ചിരിക്കുന്നത്. 309 രൂപ മുടക്കിയാൽ 84 ദിവസത്തേക്ക് പ്രതിദിനം ഒരു ജിബി ഡേറ്റ ഉപയോഗം ലഭിക്കുന്നതാണ് പുതുതായി പ്രഖ്യാപിച്ചിരിക്കുന്ന ഓഫർ.

509 രൂപ മുടക്കിയാൽ പ്രതിദിനം രണ്ടു ജിബി ഡേറ്റ ലഭിക്കുന്ന മറ്റൊരു ഓഫറും ജിയോ പ്രഖ്യാപിച്ചിട്ടുണ്ട്. പ്രൈം മെംബർഷിപ്പ് എടുത്തവർക്കു മാത്രമേ ഈ ഓഫർ ലഭിക്കൂ. സമ്മർ സർപ്രൈസ് ഓഫറിനു പകരമായാണ് ജിയോയുടെ പുതിയ പ്രഖ്യാപനം. പ്രൈം അംഗത്വം എടുക്കാത്തവർക്ക് ഒരു ജിബി പ്രതിദിന ഡേറ്റാ ലഭിക്കാൻ 408 രൂപ മുടക്കേണ്ടിവരും. രണ്ടു ജിബി ഡേറ്റയ്ക്ക് 608 രൂപ മുടക്കേണ്ടിവരും.

ഉപഭോക്താക്കളെ ആകർഷിക്കുന്നതിനായി ജിയോ ടീം പ്രഖ്യാപിച്ചിരുന്ന സമ്മർ സർപ്രൈസ് ഓഫർ പിൻവലിക്കാൻ ടെലികോം റെഗുലേറ്ററി അതോറിറ്റി(ട്രായ്) കഴിഞ്ഞദിവസം നിർദേശിച്ചിരുന്നു. ഇതിനെ മറികടക്കുന്നതിനായാണ് ധൻ ധനാ ധൻ ഓഫർ പ്രഖ്യാപിച്ചിരിക്കുന്നത്.

OTHER SECTIONS