പ്ര​ള​യ​ക്കെ​ടു​തി അകപ്പെട്ട കേ​ര​ള​ത്തി​ന് കൈ​ത്താ​ങ്ങാ​യി ഫേ​സ്ബു​ക്കും

By BINDU PP.21 Aug, 2018

imran-azhar

 

 


ന്യൂഡൽഹി: സംസ്ഥാനം പ്രളയക്കെടുതിയിൽ ദുരിതാനുഭവിക്കുകയാണ്. പ്രളയക്കെടുതി നേരിടുന്ന കേരളത്തിന് കൈത്താങ്ങായി ഫേസ്ബുക്കും. കേരളത്തിലെ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി 1.75 കോടി രൂപ സംഭാവന നൽകുമെന്ന് ഫേസ്ബുക്ക് അറിയിച്ചു. വെള്ളപ്പൊക്കവും മണ്ണിടിച്ചിലിലും മൂന്നുറിലധികം ആളുകളാണ് കേരളത്തിൽ മരിച്ചതെന്നും ഫേസ്ബുക്ക് അറിയിച്ചു. കേരളത്തിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങൾക്കായി ഡൽഹി കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന നോണ്‍ പ്രോഫിറ്റ് ഗൂഞ്ച് എന്ന സംഘടന വഴിയായിരിക്കും ഫേസ്ബുക്ക് ഈ തുക കൈമാറുക.