ലംബോര്‍ഗിനിയുടെ അവന്റഡോര്‍ SVJ ഇന്ത്യന്‍ വിപണിയില്‍

By anju.22 01 2019

imran-azhar

 

ഇറ്റാലിയന്‍ നിര്‍മ്മാതാക്കളായ ലംബോര്‍ഗിനിയുടെ ഏറ്റവും പുത്തന്‍ പ്രൊഡക്ഷന്‍ കാര്‍ അവന്റഡോര്‍ SVJ വിപണിയിലേക്ക്. നേബഗ്രിങ്ങ് ട്രാക്കില്‍ പോര്‍ഷ 911 GT2 RS കുറിച്ച ലാപ് റെക്കോര്‍ഡിനെ മറികടന്നുകൊണ്ടാണ് ലംബോര്‍ഗിനി അവന്റഡോര്‍ SVJ കടന്നുവന്നിരിക്കുന്നത്. നിലവില്‍ അവന്റഡോര്‍ SVJ കുറിച്ച 6:44:97 എന്ന ലാപ് സമയം തകര്‍ക്കപ്പെടാതെ തുടരുകയാണ്.

 

കാറിലുള്ള 6.5 ലിറ്റര്‍ V12 എഞ്ചിന് 8,700 rpm വരെ കുറിക്കാനാവും. 759 bhp കരുത്തും 720 Nm torque ഉം പരമാവധി രേഖപ്പെടുത്തുന്ന എഞ്ചിന്‍ നാലു ചക്രങ്ങളിലേക്കും കരുത്തെത്തിക്കും. ഇതിനായി ഏഴു സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്സും ഓള്‍ വീല്‍ ഡ്രൈവ് സംവിധാനവും മോഡലിലുണ്ട്.


പൂജ്യത്തില്‍ നിന്നും നൂറു കിലോമീറ്റര്‍ വേഗം തൊടാന്‍ കാറിന് 2.8 സെക്കന്‍ഡുകള്‍ മാത്രം മതിയെന്നാണ് കമ്പനിയുടെ വാദം. 8.6 സെക്കന്‍ഡുകള്‍ കൊണ്ടു 200 കിലോമീറ്റര്‍ വേഗം അവന്റഡോര്‍ SVJ പിന്നിടും. മണിക്കൂറില്‍ 350 കിലോമീറ്ററാണ് മോഡലിന്റെ പരമാവധി വേഗം.

 

സാധാരണ അവന്റഡോര്‍ S നെ അപേക്ഷിച്ച് അവന്റഡോര്‍ SVJ യ്ക്ക് 50 കിലോയോളം ഭാരം കുറവാണ്. കമ്പനിയുടെ പ്രത്യേക ALA എയറോ പാക്കേജ് കാറിന്റെ വേഗത്തെ സ്വാധീനിക്കുന്നു.

 

OTHER SECTIONS