വാട്‌സാപ് പേ ഈ മാസം അവസാനത്തോടെ ഇന്ത്യയില്‍ അവതരിപ്പിച്ചേക്കും

ഫേസ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള വാട്‌സാപിന്റെ പേമെന്റ് സംവിധാനമായ വാട്‌സാപ് പേ ഈ മാസം അവസാനത്തോടെ ഇന്ത്യയില്‍ അവതരിപ്പിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. നിലവില്‍ പരാക്ഷണാടിസ്ഥാനത്തില്‍ രാജ്യത്ത് വാട്‌സാപ് പേ സേവനം ലഭ്യമാകുന്നുണ്ട്. എന്നാല്‍ ചില സാങ്കേതിക തടസ്സങ്ങള്‍ കാരണം വാട്സാപ് പേയ്ക്ക് ഔദ്യോഗികമായി തുടങ്ങാനായിട്ടില്ല.

author-image
online desk
New Update

ഡേറ്റ സുരക്ഷ സംബന്ധിച്ചുള്ള നിബന്ധനകള്‍ പാലിക്കുന്നതില്‍ നിലനിന്നിരുന്ന പ്രശ്‌നങ്ങള്‍ കാരണം നാഷണല്‍ പേയ്‌മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ ( എന്‍പിസിഐ) അനുമതി ലഭിക്കാത്തതിനാലാണ് വാട്‌സാപ് പേയ്ക്ക് ഇന്ത്യയില്‍ ഇതുവരെ പൂര്‍ണ്ണമായി പ്രവര്‍ത്തനം ആരംഭിക്കാന്‍ കഴിയാതിരുന്നത്.

എന്നാല്‍, ഐസിഐസിഐ ബാങ്ക്, ആക്‌സിസ് ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക് എന്നീ മൂന്ന് സ്വകാര്യ ബാങ്കുകളുമായുള്ള പങ്കാളിത്തത്തോടെ വാട്‌സാപ് പേ വരും മാസങ്ങളില്‍ ഇന്ത്യയില്‍ സേവനം ലഭ്യമാക്കി തുടങ്ങുമെന്നാണ് നിലവില്‍ ലഭ്യമാകുന്ന റിപ്പോര്‍ട്ട്.മണി കണ്‍ട്രോള്‍ വെബ്സൈറ്റാണ് ഈ റിപ്പോര്‍ട്ട് പുറത്തുവിട്ടത്.

ഇന്ത്യയിലെ ഉപയോക്താക്കളുടെ എണ്ണം കണക്കിലെടുത്ത് വാട്‌സാപ് പേ വലിയ വിജയമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. മാത്രമല്ല ഉപയോക്താക്കള്‍ക്ക് മറ്റൊരു ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡു ചെയ്യേണ്ടതില്ലാത്തതിനാല്‍ ഉപയോഗിക്കാന്‍ എളുപ്പവുമാണ്.

രാജ്യത്തിന്റെ ഡിജിറ്റല്‍ പേയ്‌മെന്റ് വിപണിയില്‍ വാട്സാപ് പേ, നിലവിലുള്ള സര്‍വീസുകളായ ഗൂഗിള്‍ പേ, പേടിഎം എന്നിവയ്ക്കും കടുത്ത വെല്ലുവിളിയായിരിക്കും.

 =================================

വാട്സാപ്പ് കല്യാണത്തിന് അംഗീകാരമില്ല ! VIDEO :-

whatsapp pay