എല്ലാ ഫോണുകള്‍ക്കും 2 വര്‍ഷ വാറന്റി പ്രഖ്യാപിച്ച് ലാവ

By anju.28 Aug, 2017

imran-azhar

 


മൊബൈല്‍ ഫോണ്‍ വില്പന രംഗത്ത് ജിയോക്കും എയര്‍ടെല്ലിനും ശേഷം ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി ലാവ. പുറത്തിറക്കുന്ന എല്ലാ ഫോണുകള്‍ക്കും ഇനി മുതല്‍ രണ്ടുവര്‍ഷം വാറന്റി നല്‍കുമെന്നാണ് ഇന്ത്യന്‍ സ്മാര്‍ട്ട് ഫോണ്‍ നിര്‍മാതാക്കളായ ലാവയുടെ പ്രഖ്യാപനം. എന്നാല്‍ കമ്പനിയുടെ ഉപ ബ്രാന്‍ഡായ സോളോയ്ക്കും ഈ പ്രഖ്യാപനം ബാധകമാണോ എന്നതിനേക്കുറിച്ച് കമ്പനി പ്രതികരിച്ചിട്ടില്ല.

 

ആദ്യമായാണ് ഇന്ത്യയില്‍ ഒരു കമ്പനി എല്ലാ ഫോണുകള്‍ക്കും 2 വര്‍ഷം വാറന്റ്‌റി നല്‍കുന്നത്. മറ്റെല്ലാ കമ്പനികളും ആറുമാസവും ഒരു വര്‍ഷവുമൊക്ക വാറന്റി മാത്രമാണ് നല്‍കുന്നത്. ലാവയുടെ ഫോണ്‍ രണ്ടുവര്‍ഷം വാറന്റി നല്‍കുന്നത് മറ്റ് ഇന്ത്യന്‍ നിര്‍മാതാക്കളേക്കാള്‍ അധികമായി ലാവയ്ക്ക് ഗുണപരമായി മാറിയേക്കും. 4ജി വിപ്ലവത്തില്‍ അല്പം പിന്നാക്കം പോയെങ്കിലും ഒരു വലിയ നോട്ടത്തിന് തുടക്കം കുറിച്ചിരിക്കുകയാണ്് ഇപ്പോള്‍ ലാവ. ഇന്ത്യയിലുടനീളം 1000 സര്‍വീസ് സെന്ററുകളിലധികമുള്ളതും ലാവയുടെ പ്രത്യേകതയാണ്.

OTHER SECTIONS