1,900 രൂപക്ക് ലാവ പ്രൈം Z ഫീച്ചര്‍ ഫോണ്‍ ഇന്ത്യയില്‍ അവതരിച്ചു

By Anju N P.15 11 2018

imran-azhar

ലാവയുടെ പുതിയ ഫീച്ചര്‍ ഫോണായ പ്രൈം Z ഇന്ത്യയില്‍ അവതരിപ്പിച്ചു. 1,900 രൂപയാണ് ഫോണിന്റെ വില. പിയാനോ ബ്ലാക് കളറിലാണ് ഫോണ്‍ അവതരിപ്പിച്ചിരിക്കുന്നത്. 2.4 ഇഞ്ച് ക്യുവിജിഎ ഡിസ്പ്ലേയാണ് ഫോണിനുള്ളത്. ഡ്യുവല്‍ സിം സപ്പോര്‍ട്ടാണ് ഫോണിന് നല്‍കിയിരിക്കുന്നത്.


1.3 എംപി പ്രൈമറി ക്യാമറയാണ്. 1,200 എംഎഎച്ചാണ് ബാറ്ററി. 32 ജിബി സ്റ്റോറേജ് സപ്പോര്‍ട്ട് ഉണ്ട്. എംപി4 പ്ലേയര്‍, എഫ്എം ടോര്‍ച്ച്, കാല്‍ക്കുലേറ്റര്‍, വോയ്സ് റെക്കോര്‍ഡിംഗ് ഓപ്ഷന്‍ എന്നിവയും ഫോണില്‍ സപ്പോര്‍ട്ട് ചെയ്യും. 2 വര്‍ഷത്തെ വാറണ്ടിയും കമ്ബനി നല്‍കുന്നുണ്ട്.

 

OTHER SECTIONS