ലെനോവോ ഈഗോ വീണ്ടും വിപണിയില്‍

By Online Desk .11 07 2019

imran-azhar

 

 

കൊച്ചി: ലെനോവോയുടെ ഏറ്റവും ജനശ്രദ്ധയാകര്‍ഷിച്ച ഡിജിറ്റല്‍ സ്മാര്‍ട് വാച്ച് ലെനോവോ ഈഗോ വീണ്ടും വിപണിയില്‍. പുറത്തിറങ്ങിയ ആദ്യ ദിവസങ്ങളില്‍ തന്നെ ഇതു വിപണി പിടിച്ചടക്കിയിരുന്നു. വളരെ പെട്ടെന്നുതന്നെ സ്റ്റോക്ക് കഴിയുംവിധത്തിലായിരുന്നു ഇതിന് ആവശ്യക്കാരെത്തിയത്.

 

വീണ്ടും വിപണിയിലെത്തിയ ഉത്പന്നം ക്രോമയിലും ഫളിപ്കാര്‍ട്ടിലും 1,999 രൂപയ്ക്ക് ലഭ്യമാണ്. 20 ദിവസം ചാര്‍ജ് നില്‍ക്കുന്ന ബാറ്ററി ഇതിന്റെ പ്രധാന പ്രത്യേകതയാണ്. ഹൃദയ സ്പന്ദന നിരക്ക്, സ്റ്റെപ്പ്, ഉറക്കം, ആക്ടിവിറ്റി എന്നിവ ട്രാക്ക് ചെയ്യുന്ന ഫിറ്റ്‌നസ് ഫീച്ചറുകള്‍ മറ്റൊരു സവിശേഷതയാണ്. 42 ഗ്രാം ഭാരമുള്ള ലോനോവോ ഈഗോ 50 മീറ്റര്‍ ആഴം വരെ വാട്ടര്‍ റസിസ്റ്റന്റുമാണ്.

OTHER SECTIONS