ലോക്ക്ഡൗണിൽ താരമായത് 'ലുഡോ'; ഈ ഫ്രീ ആപ്പിന്‍റെ വരുമാനം കേട്ടാൽ ഞെട്ടും...!

മുംബൈ: കോവിഡ് കാലത്ത് സ്മാർട്ട് ഫോണുകളിൽ താരമായത് 'ലുഡോ കിംഗ്' ഗെയിം. മുംബൈ ആസ്ഥാനമാക്കിയുള്ള ഈ മൊബൈൽ ഗെയിം ലോക്ക്ഡൗൺ കാലത്ത് വൻ നേട്ടമാണ് കൊയ്തത്. വിവിധ ആപ്പ് സ്റ്റോറുകളില്‍ 10 കോടി ഡൌണ്‍ലോഡ് പിന്നിടുന്ന ആദ്യത്തെ ഇന്ത്യന്‍ ഗെയിമായി മാറിയ ലുഡോ കിംഗ് 7 കോടിയോളം രൂപയ്ക്കടുത്താണ് വരുമാനം നേടിയിരിക്കുന്നത്. ഇതിന്റെ പല വകഭേദങ്ങൾ ലോകത്തിന്റെ പല ഭാഗങ്ങളിലും പല പേരുകളിലായി പ്രചാരത്തിലുണ്ട്.

author-image
Sooraj Surendran
New Update
ലോക്ക്ഡൗണിൽ താരമായത് 'ലുഡോ'; ഈ ഫ്രീ ആപ്പിന്‍റെ വരുമാനം കേട്ടാൽ ഞെട്ടും...!

മുംബൈ: കോവിഡ് കാലത്ത് സ്മാർട്ട് ഫോണുകളിൽ താരമായത് 'ലുഡോ കിംഗ്' ഗെയിം. മുംബൈ ആസ്ഥാനമാക്കിയുള്ള ഈ മൊബൈൽ ഗെയിം ലോക്ക്ഡൗൺ കാലത്ത് വൻ നേട്ടമാണ് കൊയ്തത്. വിവിധ ആപ്പ് സ്റ്റോറുകളില്‍ 10 കോടി ഡൌണ്‍ലോഡ് പിന്നിടുന്ന ആദ്യത്തെ ഇന്ത്യന്‍ ഗെയിമായി മാറിയ ലുഡോ കിംഗ് 7 കോടിയോളം രൂപയ്ക്കടുത്താണ് വരുമാനം നേടിയിരിക്കുന്നത്. ഇതിന്റെ പല വകഭേദങ്ങൾ ലോകത്തിന്റെ പല ഭാഗങ്ങളിലും പല പേരുകളിലായി പ്രചാരത്തിലുണ്ട്. സെൻസർ ടവറിന്റെ റിപ്പോർട്ട് അനുസരിച്ച് ലോകത്തില്‍ ഏറ്റവും വേഗത്തില്‍ വളരുന്ന ആറാമത്തെ ഗെയിം ആപ്പായി മാറിയിരിക്കുകയാണ് ലുഡോ. മുംബൈ ആസ്ഥാനമാക്കിയുള്ള ഗെയിംടിയോണ്‍ ടെക്നോളജീസ് ആണ് ഈ ഗെയിമിംഗ് ആപ്പ് നിർമ്മിച്ചിരിക്കുന്നത്. 70ഓളം ജീവനക്കാരാണ് ഇതിന് പിന്നിൽ പ്രവർത്തിക്കുന്നത്. പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനത്തോടെ ഈ കളിയുടെ വകഭേദങ്ങൾ ഇംഗ്ലണ്ടിലുമെത്തിത്തുടങ്ങി. അവയിൽ 1896 നോടടുപ്പിച്ച് പ്രത്യക്ഷപ്പെട്ട ഒന്ന് ലുഡോ എന്ന പേരിൽ പകർപ്പവകാശം നേടുകയും ചെയ്തു.

ludo king