4,299 രൂപക്ക് 'ഇറോസ് പ്ലസ്' സ്മാര്‍ട്ട്‌ഫോണ്‍ സ്വന്തമാക്കാം

By Anju N P.29 Nov, 2017

imran-azhar

 

ഇന്ത്യന്‍ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മാതാക്കളായ എം-ടെക് കുറഞ്ഞ വിലയ്ക്ക് പുതിയ ഇറോസ് പ്ലസ് സ്മാര്‍ട്ട്‌ഫോണിനെ അവതരിപ്പിച്ചു. 4,299 രൂപയാണ് ഈ സ്മാര്‍ട്ട്‌ഫോണിന്റെ വില. മികച്ച ഡിസൈനും പെര്‍ഫോമന്‍സുമാണ് ഈ ഫോണ്‍ കാഴ്ചവയ്ക്കുക എന്നാണ് കമ്പനി അവകാശപ്പെടുന്നത്.

 

5-ഇഞ്ച് എഫ്ഡബ്ല്യുജിഎ എല്‍സിഡി ഡിസ്പ്ലെ, ക്വാഡ് കോര്‍ 1.3 ജിഗഹെട്സ് പ്രോസസര്‍, 1ജിബി റാം, 8ജിബി സ്റ്റോറേജ്, ആന്‍ഡ്രോയ്ഡ് 7.0 നുഗട്ട്, 2000എംഎഎച്ച് ബാറ്ററി, 4ജി കണക്ടിവിറ്റി,ബ്ലൂടൂത്ത്, വൈഫൈ, ജിപിഎസ് എന്നിവയാണ് ഇറോസ് പ്ലസ് സ്മാര്‍ട്ട്‌ഫോണിന്റെ മറ്റ് പ്രത്യേകതകള്‍.

 

loading...

OTHER SECTIONS