പാക്ക് ഹാക്കർമാർക്ക് പണി കൊടുത്ത് മല്ലൂ സൈബര്‍ സോള്‍ജിയേഴ്‌സ്

By Greeshma.G.Nair.20 Mar, 2017

imran-azhar

 

 

 

തിരുവനന്തപുരം: പാക്ക് ഹാക്കർമാർക്ക് പണി കൊടുത്ത് മല്ലൂ സൈബര്‍ സോള്‍ജിയേഴ്‌സ് .പാക്ക് സൈറ്റുകള്‍ തകര്‍ത്താണ് മല്ലു ഹാക്കര്‍മാർ തിരിച്ചടി നൽകിയത് . സംസ്ഥാന സാമൂഹിക സുരക്ഷാ മിഷന്റെ വെബ്‌സൈറ്റ് പാക്ക് ഹാക്കര്‍മാര്‍ ഹാക്ക് ചെയ്തതിനു പിന്നാലെയാണ് മല്ലൂ സൈബര്‍ സോള്‍ജിയേഴ്‌സ് പണി കൊടുത്തത്.

 

മല്ലു സൈബര്‍ സോള്‍ജിയേള്‍സ് കൂട്ടായ്മയുടെ ഫെയ്‌സ്ബുക്ക് പേജിലാണ് ഇക്കാര്യം ഇവര്‍ വ്യക്തമാക്കിയിരിക്കുന്നത്. നമ്മുടെ രാജ്യത്തെ തന്നെ സര്‍ക്കാര്‍-സ്വകാര്യ തലങ്ങളിലുള്ള വെബ്‌സൈറ്റുകള്‍ ഹാക്ക് ചെയ്യാന്‍ പറ്റുമോ എന്ന കാര്യം തങ്ങള്‍ നിരന്തരം പരിശോധിക്കാറുണ്ട്.

 

സുരക്ഷാ പാളിച്ചകള്‍ കണ്ടെത്താറുള്ള സൈറ്റുകളുടെ വിവരംറിപ്പോര്‍ട്ട് ചെയ്യാറുമുണ്ടെന്നും മല്ലു ഹാക്കര്‍മാര്‍ വ്യക്തമാക്കുന്നുണ്ട്.

ഈ മാസം ആദ്യമാണ് സംസ്ഥാന സാമൂഹിക സുരക്ഷാ മിഷന്റെ വെബ്‌സൈറ്റ് ഹാക്കര്‍മാര്‍ തകര്‍ത്തത്റിപ്പോർട്ട് ചെയ്യുന്നത് .

OTHER SECTIONS