പോക്കെറ്റ് സ്പീക്കറുമായി ഷവോമി

By Sooraj S .21 Jun, 2018

imran-azhar

 

 

പ്രമുഖ ചൈനീസ് സ്മാർട്ഫോൺ നിർമ്മാതാക്കളായ ഷവോമിയുടെ പോക്കെറ്റ് സ്പീക്കർ പുറത്തിറങ്ങി. എം ഐ 2 എന്നാണ് ഇതിന് നൽകിയ പേര്. 7 മണിക്കൂർ ബാറ്ററി ബാക്കപ്പ് നൽകിക്കൊണ്ടാണ് പോക്കെറ്റ് സ്പീക്കർ നിർമ്മിച്ചിരിക്കുന്നത്. ബാറ്ററി ക്ഷമതായാണ് ഈ സ്പീക്കറിന്റെ ഏറ്റവും വലിയ സവിശേഷത. കൂടാതെ ബ്ലൂടൂത്ത് കണക്ടിവിറ്റിയും 5 വാട്ട് സ്പീക്കറും എം ഐ പോക്കെറ്റ് സ്പീക്കറിന്റെ മറ്റ് പ്രത്യേകതയാണ്. 1,499 പോക്കറ്റ് സ്പീക്കറിന് നൽകിയിരിക്കുന്ന വില. 10 ഡിഗ്രി സെല്‍ഷ്യസ് മുതല്‍ 40 ഡിഗ്രി സല്‍ഷ്യസിന് ഇടയിലാണ് പോക്കെറ്റ് സ്പീക്കർ ദീർഘനേരം ഉപയോഗിക്കുമ്പോൾ ഉണ്ടാകുന്ന താപനില. കറുപ്പ്, വെള്ള എന്നീ നിറങ്ങളിൽ എം ഐ പോക്കെറ്റ് സ്പീക്കർ 2 ലഭിക്കും. ഷവോമിയുടെ mi.com എന്ന വെബ്‌സൈറ്റിൽ പോക്കറ്റ് സ്പീക്കർ ലഭ്യമാകും.