ഇനി ആപ്പിലൂടെ ക്രിക്കറ്റ് കാണാം ...

By Greeshma.G.Nair.15 May, 2017

imran-azhar

 
ക്രിക്കറ്റ് പ്രേമികളെ തേടി ഒരു സന്തോഷ വാർത്ത . ക്രിക്കറ്റ് ആസ്വദിക്കാനായി ഒരു സമ്പൂർണ്ണ ആപ്പുമായി ഇന്റർനാഷണൽ ക്രിക്കറ്റ് കൗൺസിൽ രംഗത്ത് .


ഇക്കൊല്ലത്തെ ഐ.സി.സി മാച്ചുകൾ അടക്കം എല്ലാ അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരങ്ങളും മൊബൈൽ ആപ്പിലൂടെ ലഭ്യമാക്കും. 365 ദിവസവും ലോകത്ത് നടക്കുന്ന മത്സരങ്ങളും ഫിക്‌സ്ചർ, ഫലം, എച്ച്.ഡി ക്വാളിറ്റി വീഡിയോ, വാർത്തകൾ, റാങ്കിങ് തുടങ്ങിയവ ലൈവായി ലഭിക്കും.

 

തങ്ങളുടെ ഇഷ്ട ടീമിനെ തെരഞ്ഞെടുക്കാനും അവരെ പിന്തുണയ്ക്കാനും ഫോളോ ചെയ്യാനും ആപ്പിൽ സൗകര്യമുണ്ടാകും.

 

ക്രിക്കറ് പ്രേമികൾ ഈ ക്രിക്കറ്റ് മൊബൈൽ ആപ്പിനെ രണ്ടുകൈയും നീട്ടി സ്വീകരിക്കുമെന്നതിൽ സംശയമില്ല .

 


OTHER SECTIONS