ബാറ്ററി ഉപയോഗിച്ചു മൊബൈൽ ചാർജ് ചെയ്യാം !

പ്രളയക്കെടുതിയിൽ വൈദ്യുതി മുഴുവനായി വിച്ഛേദിക്കാൻ സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ മൊബൈൽ ബാറ്ററി ചെയ്യുന്നതിനായുള്ള ഒരു ഉപാധ്യ. ഡേവ്‌സിചെയ്ത ഇങ്ങനെ മൊബൈൽ ചാർജ് ചെയ്യാവുന്നതാണ്.

author-image
BINDU PP
New Update
 ബാറ്ററി ഉപയോഗിച്ചു മൊബൈൽ ചാർജ് ചെയ്യാം !

പ്രളയക്കെടുതിയിൽ വൈദ്യുതി മുഴുവനായി വിച്ഛേദിക്കാൻ സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ മൊബൈൽ ബാറ്ററി ചെയ്യുന്നതിനായുള്ള ഒരു ഉപാധ്യ. ഡേവ്‌സിചെയ്ത ഇങ്ങനെ മൊബൈൽ ചാർജ് ചെയ്യാവുന്നതാണ്.

വൈദ്യുതി ഇല്ലെങ്കിലും മൊബൈൽ ഫോൺ ചാർജ് ചെയ്യാം. ബാറ്ററി ഉപയോഗിച്ച് ചാർജ് ചെയ്യുന്ന വിധം താഴെ പറയുന്നു

1. കയ്യിൽ ഉള്ള യുഎസ്ബി കേബിളിന്റെ ചാർജറിൽ കുത്തുന്ന പിന്നിന് മുൻപുള്ള വയർ പല്ലു കൊണ്ടു കടിച്ചുകീറുക (ടൂൾസ് ഒന്നും ഇല്ലേൽ )

2. അങ്ങനെ കീറിയാൽ താഴെ പടത്തിൽ ഉള്ളതുപോലെ നാലു ചെറിയ വയർ ഉണ്ടാകും.

3. അതിലെ ചുവപ്പും കറുപ്പും വയർ എടുത്തു അതിന്റെ മുകളിൽ ഉള്ള പ്ളാസ്റ്റിക് ആവരണം കളയുക.

4. ടിവി റിമോട്ടിലേ രണ്ടു ബാറ്ററിയും വോൾ ക്ലോക്കിലെ ഒരു ബാറ്ററിയും എടുക്കുക.

5. ബാറ്ററിയുടെ കൂർത്ത ഭാഗം അടുത്ത ബാറ്ററിയുടെ മുട്ടിൽ മുട്ടുന്ന പോലെ ഒരു പേപ്പറിൽ ചുരുട്ടി എടുക്കുക. അതായത് ഒന്നിന് പുറകെ ഒന്നു വച്ചു മൂന്നു ബാറ്ററി ചുരുട്ടി എടുക്കുക. ഇപ്പോൾ അതൊരു വടി പോലെ ഉണ്ടാകും.

6 . അതിന്റെ ഒരു അറ്റത്തു ബാറ്ററിയുടെ കുർത്ത അഗ്രം ഉണ്ടാവും അതിൽ നമ്മുടെ ചുവന്ന വയർ മുട്ടിക്കുക, താഴെ ഭാഗത്തു കറുത്ത വയറും.

7. ഇപ്പോൾ മൊബൈൽ ചാർജ് ചെയ്തു തുടങ്ങുന്നത് കാണാം.

8. ഇങ്ങനെ പത്തു മിനിറ്റ് പിടിച്ചാൽ തന്നെ 20 % ചാർജ് മൊബൈലിൽ കയറും.

9. നാലു ദിവസം വരെ മൊബൈൽ ഇങ്ങനെ ചാർജ് ചെയ്യാം

battery charge