ഗ്യാലക്സി ഫോൾഡ് 3! ഇന്ത്യയിലെത്തും മുൻപേ ലാലേട്ടന്റെ കയ്യിലെത്തി, വില കേട്ടാൽ ഞെട്ടും

സാംസങ്ങിന്റെ പുതിയ ഹാന്‍ഡ്സെറ്റ് ഗ്യാലക്സി ഫോൾഡ് 3 സ്വന്തമാക്കിയിരിക്കുകയാണ് പ്രിയ നടൻ മോഹൻലാൽ. ഇന്ത്യയിൽ ഫോൾഡ് 3 അവതരിപ്പിക്കുന്നതിന് മുൻപാണ് ഗാഡ്ജെറ്റ് ലാലേട്ടന്റെ കയ്യിലെത്തിയിരിക്കുന്നത്. ഫോൾഡ് 3യുടെ വില കേട്ടാൽ ഞെട്ടും. ഫോള്‍ഡ് 3 സീരീസിന്റെ വില തുടങ്ങുന്നത് 1800 ഡോളറിലാണെങ്കില്‍ (ഏകദേശം 1.3 ലക്ഷം രൂപ) ഫ്‌ളിപ് സീരീസിന്റെ തുടക്ക വേരിയന്റ് 1000 ഡോളറിനാണ് വില്‍ക്കുന്നത്. ഈ മാസം പത്തിനാണ് ഫോള്‍ഡ് 3 യുടെ ഔദ്യോഗിക അവതരണം. ഫാന്റം ബ്ലാക്ക്, ഫാന്റം ഗ്രീൻ, ഫാന്റം സിൽവർ എന്നിങ്ങനെ മൂന്നു വേരിയന്റുകളിലാണ് ഫോൺ അവതരിപ്പിച്ചിരിക്കുന്നത്.

New Update
ഗ്യാലക്സി ഫോൾഡ് 3! ഇന്ത്യയിലെത്തും മുൻപേ ലാലേട്ടന്റെ കയ്യിലെത്തി, വില കേട്ടാൽ ഞെട്ടും

സാംസങ്ങിന്റെ പുതിയ ഹാന്‍ഡ്സെറ്റ് ഗ്യാലക്സി ഫോൾഡ് 3 സ്വന്തമാക്കിയിരിക്കുകയാണ് പ്രിയ നടൻ മോഹൻലാൽ. ഇന്ത്യയിൽ ഫോൾഡ് 3 അവതരിപ്പിക്കുന്നതിന് മുൻപാണ് ഗാഡ്ജെറ്റ് ലാലേട്ടന്റെ കയ്യിലെത്തിയിരിക്കുന്നത്.

ഫോൾഡ് 3യുടെ വില കേട്ടാൽ ഞെട്ടും. ഫോള്‍ഡ് 3 സീരീസിന്റെ വില തുടങ്ങുന്നത് 1800 ഡോളറിലാണെങ്കില്‍ (ഏകദേശം 1.3 ലക്ഷം രൂപ) ഫ്‌ളിപ് സീരീസിന്റെ തുടക്ക വേരിയന്റ് 1000 ഡോളറിനാണ് വില്‍ക്കുന്നത്.

ഈ മാസം പത്തിനാണ് ഫോള്‍ഡ് 3 യുടെ ഔദ്യോഗിക അവതരണം. ഫാന്റം ബ്ലാക്ക്, ഫാന്റം ഗ്രീൻ, ഫാന്റം സിൽവർ എന്നിങ്ങനെ മൂന്നു വേരിയന്റുകളിലാണ് ഫോൺ അവതരിപ്പിച്ചിരിക്കുന്നത്.

ഫാന്റം സില്‍വറാണ് മോഹൻലാൽ സ്വന്തമാക്കിയത്. സ്‌നാപ്ഡ്രാഗണ്‍ 888 പ്രോസസര്‍, 12 ജിബി റാം, 512 ജിബി വരെ സ്റ്റോറേജ്, 4400 എംഎഎച്ച് ഡ്യൂവല്‍ ബാറ്ററി തുടങ്ങിയവയാണ് ഫോൾഡ് 3യുടെ ആകർഷകമായ ഫീച്ചറുകൾ.

മൂന്ന് 12 എംപി സെന്‍സറുകള്‍. എച്ഡിആര്‍ 10 പ്ലസ് വിഡിയോ റെക്കോഡിങ് എന്നിങ്ങനെയാണ് ക്യാമറ ഫീച്ചറുകൾ.

ഫോണിന് മടങ്ങിയിരിക്കുമ്പോള്‍ 6.2-ഇഞ്ച് ഡിസ്‌പ്ലെയും തുറക്കുമ്പോള്‍ 7.6-ഇഞ്ച് വലുപ്പത്തിലുള്ള ഡൈനാമിക് അമോലെഡ് ഇന്‍ഫിനിറ്റി ഫ്‌ളെക്‌സ് ഡിസ്‌പ്ലെയുമാണ്.

mohanlal samsung galaxy z fold 3