ലോകത്തിലെ ഏറ്റവും അപകടകാരികളായ വൈറസുള്ള ലാപ്‌ടോപ്പ് ലേലത്തില്‍: 1.2 മില്ല്യണ്‍ ഡോളറിനാണ് ലാപ്‌ടോപ്പ് വിറ്റഴിച്ചത്

By Online Desk .30 05 2019

imran-azhar

 

 

ന്യൂയോര്‍ക്ക്: ലോകത്തിലെ ഏറ്റവും അപകടകാരികളായ വൈറസുള്ള ലാപ്‌ടോപ്പ് ലേലത്തില്‍ വില്‍പ്പനയ്ക്ക്. 1.2 മില്ല്യണ്‍ ഡോളറിനാണ് ലാപ്‌ടോപ്പ് വിറ്റഴിച്ചത്. ഏറ്റവും അപകടകാരികളായ ആറ് വൈറസുകളുള്ള സാംസങിന്റെ എന്‍.സി10 ലാപ്‌ടോപ്പാണ് ലേലത്തിലൂടെ വിറ്റഴിച്ചത്. എന്നാല്‍ ലോകത്തിന് ദോഷകരമായ രീതിയില്‍ ഈ ലാപ്‌ടോപ്പ് ഉപയോഗിക്കാനാകില്ലെന്നതാണ് പ്രത്യേകത. ഒരു കൗതുക വസ്തു എന്ന നിലയ്ക്കാണ് ലാപ് ടോപ്പ് വില്‍പ്പനയ്ക്ക് വച്ചത്. എന്നാല്‍ അക്കാദമിക് ആവശ്യങ്ങള്‍ക്ക് ഇത് ഉപയോഗിക്കാനാകും. സൈബര്‍ സെക്യൂരിറ്റി കമ്പനിയായ ഡീപ് ഇന്‍സ്റ്റിങ്ന്റ് ആണ് ലാപ്‌ടോപ്പ് ലേലത്തിന് വച്ചത്. കലാകാരനായ ഗുവാ ഓ ഡോംഗ് ആണ് ലാപ് ടോപ്പ് നിര്‍മ്മിച്ചിരിക്കുന്നത്.


ഏറ്റവും അപകടകാരികളായ ആറ് വൈറസുകളാണ് ഈ ലാപ് ടോപ്പിലുള്ളത്. 150 രാജ്യങ്ങളിലായി 200,000-ലധികം കമ്പ്യൂട്ടറുകളെ ബാധിച്ച വാനാക്രൈ ഈ ലാപ്‌ടോപ്പിലുണ്ട്. ഏകദേശം 4 ബില്ല്യന്‍ നഷ്ടം വരുത്തിയ വൈറസാണ് വാനാക്രൈ. ഉക്രെയിനില്‍ വ്യാപകമായ വൈറസായ ബ്ലാക്ക് എനര്‍ജിയാണ് ലാപ്‌ടോപ്പിലുള്ള മറ്റൊരു വൈറസ്. ഐ ലവ് യൂ, മൈ ധൂം, സോ ബിഗ്, ഡാര്‍ക്ക് ടെക്വൂല തുടങ്ങിയ മാല്‍വെയറുകളും ഈ ലാപ്‌ടോപ്പിലുണ്ട്.


ലാപ്‌ടോപ്പ് വെറുതെ ഷെല്‍ഫില്‍ സൂക്ഷിക്കുന്നതിനേക്കാള്‍ സുരക്ഷിതം വൈ ഫൈയുമായോ യുഎസ്ബിയുമായോ ബന്ധിപ്പിക്കുന്നതാണ്. ഇന്ത്യയും ലോകത്തെ നടുക്കിയ റാന്‍സംവെയര്‍ ആക്രമണത്തിന് ഇരയായിരുന്നു. പഴയ ഓപ്പറേറ്റിങ് സിസ്റ്റമുപയോഗിക്കുന്ന എല്ലാ എ.ടി.എമ്മുകളും ഇതിനെ തുടര്‍ന്ന് അടിയന്തരമായി അടച്ചിട്ടു. പിന്നീട് സോഫ്റ്റ്വെയര്‍ അപ്‌ഡേറ്റ് ചെയ്തതിനു ശേഷമാണ് ഇവ പ്രവര്‍ത്തിപ്പിച്ചത്. നൂറ്റമ്പതോളം രാജ്യങ്ങളിലായി രണ്ടുലക്ഷത്തോളം കമ്പ്യൂട്ടര്‍ നെറ്റ് വര്‍ക്കുകള്‍ വാനാക്രൈ ആക്രമണത്തിനിരയായിരുന്നു. മൈക്ക്രോസോഫ്റ്റ് വിന്‍ഡോസിനെ ഉന്നം വയ്ക്കുന്ന ഒരു റാന്‍സംവെയര്‍ സോഫ്റ്റ്‌വെയറാണ് വാനാ ക്രൈ.

OTHER SECTIONS