അതിശയിപ്പിക്കുന്ന ഫീച്ചറുകളുമായി മോട്ടോ ജി32 എത്തി

By santhisenanhs.30 07 2022

imran-azhar

 

മോട്ടോറോളയുടെ പുതിയ മിഡ് റേഞ്ച് ഹാൻഡ്സെറ്റ് മോട്ടോ ജി 32 പുറത്തിറങ്ങി. 90Hz റിഫ്രഷ് റേറ്റുളള 6.5 ഇഞ്ച് ഫുൾ-എച്ച്‌ഡി+ ഡിസ്‌പ്ലേയാണ് സ്മാർട് ഫോണിന്റെ പ്രധാന ഫീച്ചര്‍. ഡോൾബി അറ്റ്‌മോസ് ഡ്യുവൽ സ്റ്റീരിയോ സ്പീക്കറുകളും ഇതിലുണ്ട്. ഒക്ടാ കോർ സ്‌നാപ്ഡ്രാഗൺ 680 ആണ് പ്രോസസർ. 50 മെഗാപിക്സൽ ട്രിപ്പിൾ പിൻ ക്യാമറ സജ്ജീകരണവും മികച്ചതാണ്.

 

4ജിബി റാം + 128ജിബി സ്റ്റോറേജ് വേരിയന്റിന് 17,000 രൂപ വില. തിരഞ്ഞെടുത്ത യൂറോപ്യൻ വിപണികളിൽ മാത്രമാണ് മോട്ടോ ജി32 അവതരിപ്പിച്ചത്. മിനറൽ ഗ്രേ, സാറ്റിൻ സിൽവർ കളർ ഓപ്ഷനുകളിലാണ് ഇത് വരുന്നത്. ലാറ്റിനമേരിക്കൻ, ഇന്ത്യൻ വിപണികളിലും ഉടൻ തന്നെ മോട്ടോ ജി32 അവതരിപ്പിച്ചേക്കും.

 

മോട്ടോ ജി32യ്ക്ക് 90Hz റിഫ്രഷ് റേറ്റും 20:9 വീക്ഷണാനുപാതവുമുള്ള 6.5-ഇഞ്ച് ഫുൾ-എച്ച്‌ഡി+ 1,080x2,400 പിക്‌സൽ എൽസിഡി സ്‌ക്രീൻ ഉണ്ട്. അഡ്രിനോ 610 ജിപിയുമായി ജോടിയാക്കിയ സ്‌നാപ്ഡ്രാഗൺ 680 പ്രോസസർ ആണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഇതിന് 4 ജിബി വരെ റാമും 128 ജിബി വരെ സ്റ്റോറേജുമുണ്ട്. മൈക്രോ എസ്ഡി കാർഡ് വഴി 1 ടിബി വരെ സ്റ്റോറേജ് വികസിപ്പിക്കാം.

 

മോട്ടോ ജി32ൽ ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണമുണ്ട്. ഇതിൽ f/1.8 അപ്പേർച്ചറുള്ള 50 മെഗാപിക്സൽ പ്രൈമറി സെൻസർ, f/2.2 അപ്പേർച്ചറുള്ള 8 മെഗാപിക്സൽ അൾട്രാ-വൈഡ് ലെൻസ്, കൂടാതെ 2-മെഗാപിക്സൽ മാക്രോ സെൻസർ എന്നിവയും ഉൾപ്പെടുന്നു. എഫ്/2.4 അപ്പേർച്ചറുള്ള 16 മെഗാപിക്സൽ സെൽഫി ഷൂട്ടറും ഇതിലുണ്ട്. ഈ ക്യാമറ സജ്ജീകരണങ്ങൾക്ക് സെക്കൻഡിൽ 30 ഫ്രെയിമിൽ ഫുൾ-എച്ച്ഡി വിഡിയോ റെക്കോർഡ് ചെയ്യാനും കഴിയും.

 

ആൻഡ്രോയിഡ് 12 ലാണ് ഈ ഹാൻഡ്സെറ്റ് പ്രവർത്തിക്കുന്നത്. ഫേസ് അൺലോക്ക്, സൈഡ്-മൗണ്ട് ചെയ്‌ത ഫിംഗർപ്രിന്റ് സെൻസർ എന്നിവയും ഇതിലുണ്ട്. 30W ടർബോപവർ ഫാസ്റ്റ് ചാർജിങ് പിന്തുണയ്ക്കുന്ന 5,000 എംഎഎച്ച് ആണ് ബാറ്ററി. യുഎസ്ബി ടൈപ്പ്-സി പോർട്ട്, 3.5 എംഎം ഹെഡ്‌സെറ്റ് ജാക്ക്, ഡ്യുവൽ സ്റ്റീരിയോ സ്പീക്കറുകൾ, ഡ്യുവൽ മൈക്രോഫോണുകൾ എന്നിവയാണ് മോട്ടോ ജി 32 ന്റെ മറ്റു സവിശേഷതകൾ.

OTHER SECTIONS