മോട്ടോ ജി5 പ്ലസ് ഇന്ത്യന്‍ വിപണിയില്‍ ....

By Greeshma G Nair.17 Mar, 2017

imran-azhar

 

 

 


മോട്ടോ ജി5 പ്ലസ് എന്ന മോഡൽ ഇന്ത്യന്‍ വിപണിയില്‍ . 14,999 രൂപയാണ് വില. 3ജിബി റാം 16 ജിബി മെമ്മറി, 4 ജിബി റാം 32 ജിബി മെമ്മറി എന്നിങ്ങനെ രണ്ടു വേരിയന്റുകളിലായാകും മോട്ടോ ജി5 പ്ലസ് വിപണിയില്‍ ലഭ്യമാകുക.

 

3ജിബി റാം/16 ജിബി മെമ്മറി മോഡലിന് 14,999 രൂപയും 4 ജിബി റാം/ 32 ജിബി മെമ്മറി മോഡലിന് 16,999 രൂപയുമാണ് വില.

 

5.2 ഇഞ്ച് ഡിസ്‌പ്ലേ, രണ്ട് ജിഗാഹെര്‍ട്സ് ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ ഒക്‌ടാ-കോര്‍ പ്രോസസര്‍ നാലു ജിബി വരെയുളള റാം, 12 എംപി റിയര്‍-5എംപി ഫ്രണ്ട് ക്യാമറകള്‍, 3000 എംഎഎച്ച് ബാറ്ററി എന്നിവയാണ് മോട്ടോ ജി5 പ്ലസിന്റെ സവിശേഷതകള്‍.


ഫുള്‍ മെറ്റാലിക് ബോഡി ഡിസൈന്‍, കൂടുതല്‍ മികവുറ്റ ക്യാമറ ഫങ്ഷന്‍ സാധ്യമാക്കുന്ന വേഗമേറിയ പ്രോസസര്‍ എന്നിവയാണ് പുതിയ മോഡലിന്റെ സവിശേഷതകള്‍.

loading...

OTHER SECTIONS