ഫാസ്ടാഗ് പട്ടികയില്‍ നിന്നും പേടിഎമ്മിനെ ഒഴിവാക്കി

ഫാസ്ടാഗുകള്‍ക്കായുള്ള അംഗീകൃത ബാങ്കുകളുടെ പട്ടികയില്‍ നിന്ന് പേടിഎം പേയ്‌മെന്റ്‌സ് ബാങ്കിനെ നീക്കം ചെയ്തു. നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയാണ് നീക്കം ചെയ്തത്.

author-image
anu
New Update
ഫാസ്ടാഗ് പട്ടികയില്‍ നിന്നും പേടിഎമ്മിനെ ഒഴിവാക്കി

ന്യൂഡല്‍ഹി: ഫാസ്ടാഗുകള്‍ക്കായുള്ള അംഗീകൃത ബാങ്കുകളുടെ പട്ടികയില്‍ നിന്ന് പേടിഎം പേയ്‌മെന്റ്‌സ് ബാങ്കിനെ നീക്കം ചെയ്തു. നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയാണ് നീക്കം ചെയ്തത്. ഫാസ്ടാഗുകള്‍ നല്‍കാനാകുന്ന അംഗീകൃത ബാങ്കുകളുടെയും നോണ്‍-ബാങ്കിംഗ് ഫിനാന്‍ഷ്യല്‍ കമ്പനികളുടെയും പട്ടിക ഹൈവേ അതോറിറ്റി പുതുക്കി. ഫാസ്ടാഗുകള്‍ നല്‍കുന്നത് ഉള്‍പ്പെടെയുള്ള ചില പ്രവര്‍ത്തനങ്ങളില്‍ നിന്ന് പേടിഎം പേയ്മെന്റ് ബാങ്ക് ലിമിറ്റഡിനെ റിസര്‍വ് ബാങ്ക് വിലക്കിയതിനെ തുടര്‍ന്നാണ് നടപടി. മാര്‍ച്ച് 15 മുതല്‍ പേടിഎം ഫാസ്ടാഗുകള്‍ പ്രവര്‍ത്തനരഹിതമാകുമെങ്കിലും ഉപയോക്താക്കള്‍ക്ക് അവരുടെ ലഭ്യമായ ബാലന്‍സ് ഉപയോഗിക്കുന്നതിന് സാധിക്കും.

എയര്‍ടെല്‍ പേയ്മെന്റ് ബാങ്ക്, ആക്സിസ് ബാങ്ക് ലിമിറ്റഡ്, ബന്ധന്‍ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, കാനറ ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക്, ഇന്‍ഡസ് ഇന്‍ഡ് ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക്, പഞ്ചാബ് നാഷണല്‍ ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, യെസ് ബാങ്ക് എന്നിവയാണ് പട്ടികയിലുള്ളത്. ഇതിന് പുറമേ തൃശൂര്‍ ജില്ലാ സഹകരണ ബാങ്കും പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

അലഹബാദ് ബാങ്ക്, എയു സ്‌മോള്‍ ഫിനാന്‍സ് ബാങ്ക്, ബാങ്ക് ഓഫ് മഹാരാഷ്ട്ര, സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ, സിറ്റി യൂണിയന്‍ ബാങ്ക് ലിമിറ്റഡ്, , ഫെഡറല്‍ ബാങ്ക്, ഇന്ത്യന്‍ ബാങ്ക്, ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക്, ജെ&കെ ബാങ്ക്, കര്‍ണാടക ബാങ്ക്, കരൂര്‍ വൈശ്യ ബാങ്ക്, സരസ്വത് ബാങ്ക്, സൗത്ത് ഇന്ത്യന്‍ ബാങ്ക്, സിന്‍ഡിക്കേറ്റ് ബാങ്ക്, യൂക്കോ ബാങ്ക് എന്നിവയാണ് പട്ടികയിലുള്ള കേരളത്തില്‍ സാന്നിധ്യമുള്ള മറ്റ് ബാങ്കുകള്‍.

 

paytm fastag list national highway authority of india