യുക്രൈന്‍ അധിനിവേശം: റഷ്യയില്‍ പ്രവര്‍ത്തനം പിന്‍വലിച്ച് നെറ്റ്ഫ്‌ളിക്‌സ്

റഷ്യ-യുക്രൈന്‍ ഏറ്റുമുട്ടല്‍ തുടരുന്നതിനിടെ റഷ്യയിലെ പ്രവര്‍ത്തനം പിന്‍വലിച്ച് പ്രമുഖ ഒടിടി പ്ലാറ്റ്‌ഫോം നെറ്റ്ഫ്‌ളിക്‌സ്.

author-image
RK
New Update
യുക്രൈന്‍ അധിനിവേശം: റഷ്യയില്‍ പ്രവര്‍ത്തനം പിന്‍വലിച്ച് നെറ്റ്ഫ്‌ളിക്‌സ്

ന്യൂയോര്‍ക്ക്: റഷ്യ-യുക്രൈന്‍ ഏറ്റുമുട്ടല്‍ തുടരുന്നതിനിടെ റഷ്യയിലെ പ്രവര്‍ത്തനം പിന്‍വലിച്ച് പ്രമുഖ ഒടിടി പ്ലാറ്റ്‌ഫോം നെറ്റ്ഫ്‌ളിക്‌സ്. റഷ്യയില്‍ നിര്‍മിക്കുന്ന സിനിമകളുടെയും സീരീസുകളുടെയും സംപ്രേക്ഷണം നേരത്തെ നെറ്റ്ഫ്‌ളിക് ഒഴിവാക്കിയിരുന്നു. പിന്നാലെയാണ് രാജ്യത്ത് പ്രവര്‍ത്തനം നെറ്റ്ഫ്‌ളിക്‌സ് പൂര്‍ണമായും റദ്ദാക്കിയത്.

റഷ്യയില്‍ നെറ്റ്ഫ്‌ളിക്‌സിന് ദശലക്ഷത്തില്‍ അധികം ഉപഭോക്താക്കളാണുള്ളത്. നേരത്തെ ബിബിസിയും റഷ്യയിലെ പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാന്‍ തീരുമാനിച്ചിരുന്നു.

 

russia ukraine netflix