നെറ്റ്ഫ്ലിക്‌സ് പണിമുടക്കി; സ്‌ട്രീമിംഗ് പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി ഉപയോക്താക്കൾ

സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമിലെ സാങ്കേതിക പ്രശ്‌നങ്ങൾ ഉന്നയിച്ച് നെറ്റ്ഫ്ലിക്‌സ് ഉപയോക്താക്കൾ രംഗത്ത്

author-image
Lekshmi
New Update
നെറ്റ്ഫ്ലിക്‌സ് പണിമുടക്കി; സ്‌ട്രീമിംഗ് പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി ഉപയോക്താക്കൾ

സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമിലെ സാങ്കേതിക പ്രശ്‌നങ്ങൾ ഉന്നയിച്ച് നെറ്റ്ഫ്ലിക്‌സ് ഉപയോക്താക്കൾ രംഗത്ത്.ഞായറാഴ്‌ച വൈകിട്ടോടെയാണ് സാങ്കേതിക തടസങ്ങൾ നേരിട്ട് തുടങ്ങിയത്.11,000ലധികം ഉപയോക്താക്കൾ ടെക്ക് തകരാറുകൾ റിപ്പോർട്ട് ചെയ്യുന്നതിനുള്ള ഓൺലൈൻ ടൂളായ Netflix on Downdetectorൽ സിനിമകൾ, വെബ് സീരീസുകൾ എന്നിവ സ്ട്രീം ചെയ്യുമ്പോൾ തടസം നേരിടുന്നതായി റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്‌.

ആദ്യഘട്ടത്തിൽ യുഎസിലെ സേവനങ്ങളെയാണ് ഇത് ബാധിച്ചത്.എന്നാൽ ഇതിന് പിന്നാലെ യുകെ, ഇന്ത്യ തുടങ്ങിയ മറ്റ് രാജ്യങ്ങളിലെ ഉപയോക്താക്കളും സമാനമായ തകരാറ് റിപ്പോർട്ട് ചെയ്‌തു.സ്‌ട്രീമിംഗ് ഭീമൻ അവരുടെ ജനപ്രിയ പരമ്പരയായ 'ലവ് ഈസ് ബ്ലൈൻഡ്' റീയൂണിയന്റെ തത്സമയ പരിപാടി ആസൂത്രണം ചെയ്‌ത സമയത്താണ് സാങ്കേതിക തടസ്സമുണ്ടായത്.

അതേസമയം,സാങ്കേതിക തടസം സ്ഥിരീകരിച്ച നെറ്റ്ഫ്ലിക്‌സ്‌ ഉടൻ തന്നെ പ്രശ്‌നം പരിഹരിക്കുമെന്ന് ട്വിറ്ററിലൂടെ ഉറപ്പ് നൽകി.ഈ വർഷം മാർച്ചിൽ ക്രിസ് റോക്കിനൊപ്പം നടത്തിയ പരിപാടിക്ക് ശേഷം നെറ്റ്ഫ്ലിക്‌സിന്റെ രണ്ടാമത്തെ തത്സമയ ഇവന്റാണിത്.ഈ സാങ്കേതിക തടസത്തിലൂടെ സ്ട്രീമിംഗ് ഭീമന് HBOയുടെ 'സക്സെഷൻ' പരിപാടിയിലേക്ക് പ്രേക്ഷകരെ നഷ്‌ടപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.

netflix strike reported