ആപ്പിളിന്റെ 'എയര്‍പോഡ്-2' ഉടന്‍ വിപണിയില്‍

By Anju N P.13 11 2018

imran-azhar

ആപ്പിളിന്റെ 'എയര്‍പോഡ്-2' ഈ വര്‍ഷം തന്നെ പുറത്തിറങ്ങുമെന്ന് റിപ്പോര്‍ട്ട്. പ്രമുഖ ടെക്ക് സൈറ്റായ 'ഐസ് യൂണിവേര്‍സ്' പുറത്തുവിട്ട വിവര പ്രകാരം, എയര്‍പോഡ്-2 എന്ന് വിളിപ്പേരുള്ള ആപ്പിള്‍ രാണ്ടാം തലമുറ എയര്‍പോഡ് ഈ വര്‍ഷം തന്നെ വിപണിയിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.


നേരത്തെ, ആപ്പിളിന്റെ മാക്ബുക്ക്, ഐപാഡുകള്‍ക്കൊപ്പം തന്നെ എയര്‍പോഡ്-2 പുറത്തിറക്കുമെന്ന് വാര്‍ത്തകളുണ്ടായിരുന്നുവെങ്കിലും, പിന്നീട് മാറ്റി വെക്കുകയായിരുന്നു. എന്നാല്‍ അതെന്ന് പുറത്തിറക്കും എന്നതിനെ കുറച്ചുള്ള സൂചനകളൊന്നും കമ്പനിയുടെ ഭാഗത്ത് നിന്നും ഉണ്ടായിരുന്നില്ല.

 

കൂടുതല്‍ മികച്ച വാട്ടര്‍ റെസിസ്റ്റന്റ് ഫീച്ചറിന് പുറമെ കാര്യമായ രൂപ മാറ്റം ഇല്ലാതെയാണ് എയര്‍പോഡുകള്‍ക്ക് എത്തുന്നത്.. എന്നാല്‍ കൂടുതല്‍ ബറ്ററി ദൈര്‍ഘ്യവും, വയര്‍ലെസ്സ് ചാര്‍ജിങ് സംവിധാനവും പുതിയ എയര്‍പോഡുകള്‍ക്ക് ഉണ്ടായിരിക്കുമെന്നതാണ് വിവരം.

 

 

OTHER SECTIONS