സ്റ്റോറീസില്‍ 'ടൈപ്പ് മോഡ്', ' കരോസല്‍ ആഡ്‌സ്' തുടങ്ങിയ ഫീച്ചേഴ്‌സുമായി ഇന്‍സ്റ്റഗ്രാം

By Ambily chandrasekharan.06 Feb, 2018

imran-azhar

 

ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ സൗകര്യപ്രധമാകും വിധം ഇന്‍സ്റ്റഗ്രാം പുതിയ ഫീച്ചേഴ്‌സുമായി എത്തിയിരിക്കുന്നു. സ്റ്റോറീസില്‍ 'ടൈപ്പ് മോഡ്', ' കരോസല്‍ ആഡ്‌സ്' എന്നിങ്ങനെ രണ്ട് പുതിയ സൗകര്യങ്ങളാണ് ഇന്‍സ്റ്റഗ്രാം അവതരിപ്പിച്ചിരിക്കുന്നത്. വാട്‌സപ്പില്‍ സ്റ്റാറ്റസ് ടൈപ്പ് ചെയ്യുന്ന പോലെ നമുക്ക് ഇത് ഉപയോഗിക്കാവുന്നതാണ്. നമുക്ക് ടൈപ്പ് ചെയ്യേണ്ട കാര്യം ടൈപ്പ് ചെയ്യുക. പിന്നെ ഇതിന് മോഡിപിടിക്കാന്‍ അക്ഷരങ്ങള്‍ ആകര്‍ഷകമാക്കുന്നതിന് വിവിധ അക്ഷര രൂപങ്ങള്‍ ഉപയോഗിക്കാവുന്നതുമാണ്. ഇവയെല്ലാം ഇതില്‍ സെറ്റ് ചെയ്തിട്ടുണ്ട്. കൂടാതെ വിവിധ പശ്ചാത്തല നിറങ്ങളും ഉപയോഗിക്കാം. പശ്ചാത്തലത്തില്‍ ചിത്രം ഉപയോഗിക്കാനും അക്ഷരങ്ങള്‍ ഹൈലൈറ്റ് ചെയ്യാനും സാധിക്കുന്നതാണ്. ഐഓഎസ് ആന്‍ഡ്രോയിഡ് പതിപ്പുകളില്‍ പുതിയ ഫീച്ചര്‍ ലഭ്യമാണ്.

OTHER SECTIONS