പുതിയ ആകര്‍ഷണങ്ങളുമായി ബി.എസ്.എന്‍.എല്‍

രാജ്യത്ത് ടെലികോം വിപണിയില്‍ ശക്തിയേറിയ മത്സരം തുടരുകയാണ്. 399 രൂപയുടെ പുതിയ പ്ലാനുമായി ബി.എസ്.എന്‍.എല്‍ ആണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്.

author-image
Kavitha J
New Update
പുതിയ ആകര്‍ഷണങ്ങളുമായി ബി.എസ്.എന്‍.എല്‍

രാജ്യത്ത് ടെലികോം വിപണിയില്‍ ശക്തിയേറിയ മത്സരം തുടരുകയാണ്. 399 രൂപയുടെ പുതിയ പ്ലാനുമായി ബി.എസ്.എന്‍.എല്‍ ആണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. ജിയോ പ്രഖ്യാപിച്ച ബ്രോഡ്ബാന്‍ഡ് സര്‍വീസ് വരും മുന്‍പെ വിപണി പിടിച്ചെടുക്കാന്‍ ബിഎസ്എന്‍എല്ലും എയര്‍ടെല്ലും മികച്ച ഓഫറുകളാണ് മുന്നോട്ട് വെക്കുന്നത്. ബ്രോഡ്ബാന്‍ഡ് വരിക്കാരെ സ്വന്തമാക്കാനുള്ള പോരാട്ടത്തില്‍ ബി.എസ്.എന്‍.എല്‍ മുന്നില്‍ തന്നെയാണ് നില്‍ക്കുന്നത്. കുറഞ്ഞ നിരക്കില്‍ കൂടുതല്‍ ഡേറ്റയാണ് ബി.എസ്.എന്‍.എല്ലിന്‌റെ ആകര്‍ഷണം.

പുതിയതായി നാലു പ്ലാനുകളാണ് ബിഎസ്എന്‍എല്‍ ബ്രോഡ്ബാന്‍ഡ് അവതരിപ്പിക്കുന്നത്. 99, 199, 299, 399 രൂപ എന്നീ പ്ലാനുകളാണ് അവ. 45 ജിബി മുതല്‍ 600 ജിബി വരെ ഡേറ്റ ഉപയോഗിക്കാം. ഓരോ ദിവസത്തെയും നിശ്ചിത ഡേറ്റ തീരുന്നതു വരെ 20 എംബിപിഎസ് വേഗത്തില്‍ നെറ്റ് ലഭിക്കും, പരിധി കഴിഞ്ഞാല്‍ വേഗം 1 എംബിപിഎസിലേക്ക് മാറും.

99 രൂപയുടെ പ്ലാനില്‍ ഒരു മാസത്തേക്ക് 45 ജിബി ഡേറ്റ പ്രതിദിനം 1.5 ജിബി നിരക്കില്‍ ലഭിക്കും. 199 രൂപ പ്ലാനില്‍ ഒരു മാസത്തേക്ക് 150 ജിബി ഡേറ്റ പ്രതിദിനം 5 ജിബി നിരക്കില്‍ ഉപയോഗിക്കാം. 299 രൂപ പ്ലാനില്‍ ഒരു മാസത്തേക്ക് 300 ജിബി ഡേറ്റ പ്രതിദിനം 10 ജിബി നിരക്കില്‍ ലഭിക്കും എന്നാല്‍ 399 രൂപ പ്ലാനില്‍ 600 ജിബി ഡേറ്റയാണ് ബിഎസ്എന്‍എല്‍ ഓഫര്‍ ചെയ്യുന്നത്. ദിവസം 20 ജിബി ഡേറ്റ 20 എംബിപിഎസ് വേഗത്തില്‍ ഉപയോഗിക്കാം. അതോടൊപ്പം എല്ലാ നെറ്റ്വര്‍ക്കിലേക്കും കോളുകളും ചെയ്യാം.

bsnl