വാട്ട്‌സാപ്പ് വഴി വ്യാജ സന്ദേശങ്ങള്‍ ഫോര്‍വേഡ് ചെയ്യുന്നവര്‍ക്കെതിരെ കേസെടുക്കുവാന്‍ തീരുമാനം

By Ambily chandrasekharan.07 Feb, 2018

imran-azhar

 

വാട്ട്‌സാപ്പ് ഇന്ന് ജീവിതത്തിന്റെ ഭാഗമായി മാറികഴിഞ്ഞു. പ്രായഭേദമന്യേ എല്ലാവരും നിത്യേനെ ഉപയോഗിക്കുന്ന ഒരു ആപ്പാണിത്. ദിനംപ്രതി വാട്ട്‌സാപ്പ് വഴി ഒട്ടനവധി സന്ദേശങ്ങളാണ് പങ്ക് വയ്ച്ചുകൊണ്ടിരിക്കുന്നത്. എന്നാല്‍ ഇതില്‍ തെറ്റായ സന്ദേശങ്ങളും ഉള്‍പ്പെടുന്നുണ്ട്. ഇതൊന്നും ശ്രദ്ധിക്കാതെ വരുന്ന സന്ദേശങ്ങളെല്ലാം മറ്റുള്ളവരിലേയ്ക്ക് ഫോര്‍വേര്‍ഡ് ചെയ്യുകയാണ് നമ്മുടെയെല്ലാം പതിവ്. മിക്കതും ഗ്രൂപ്പുകളിലാണ് കൂടുതലായും പ്രചരിക്കുക. ഒരു ഗ്രൂപ്പില്‍ നിന്ന് മറ്റൊരു ഗ്രൂപ്പിലേക്ക്. ഇത്തരം സന്ദേശങ്ങളുടെ പ്രചരണങ്ങള്‍ ജനങ്ങളില്‍ വളരെയധികം ഭീതി പരത്തുന്നതിന് കാരണമായി മാറുന്നുണ്ട്. എന്നാല്‍, ഇനിമുതല്‍ ഇത്തരം വ്യാജ സന്ദേശങ്ങള്‍ ഫോര്‍വേഡ് ചെയ്യുന്നവര്‍ക്കെതിരെ കേസെടുക്കുവാന്‍ തീരുമാനമായി മാറിയിട്ടുണ്ട്. അടുത്തിടെ കേരളത്തില്‍ കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നു എന്ന തരത്തിലുള്ള വ്യാജ സന്ദേശങ്ങള്‍ ഷെയര്‍ ചെയ്തിരുന്നു. എന്നാല്‍ ഇതൊരു തെറ്റായ വാര്‍ത്തയായിരുന്നു. ഇത്തരം സന്ദേശങ്ങള്‍ 99 ശതമാനവും വ്യാജമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇതിനെതിരെ ശക്തമായ നടപടിയെടുക്കാനാണ് പൊലീസിന്റെ തീരുമാനം. അതുകൊണ്ട് തന്നെ വരുന്ന സന്ദേശങ്ങള്‍ വായിച്ചു നോക്കി വ്യാജന്‍ ആണോ അല്ലയോ എന്ന് ഉറപ്പുവരുത്തിയ ശേഷം മറ്റുളളവരിലേക്ക് അയക്കുവാന്‍ ശ്രദ്ധിക്കുക.

OTHER SECTIONS