പുതിയ അപ്‌ഡേറ്റുമായി ഗൂഗിള്‍ ഫോട്ടോസ്; ഇന്‍-ബില്‍റ്റ് കൊളാഷ് എഡിറ്റര്‍ അടക്കമുള്ള സേവനങ്ങള്‍

പുതിയ അപ്‌ഡേറ്റ് അവതരിപ്പിച്ച് ഗൂഗിള്‍ ഫോട്ടോസ്. ഇന്‍-ബില്‍റ്റ് കൊളാഷ് എഡിറ്റര്‍ ഉള്‍പ്പെടെയുള്ള നിരവധി ക്രിയേറ്റീവ് ടൂളുകളിലേക്ക് ഉപയോക്താക്കള്‍ക്ക് ആക്സസ് നല്‍കുന്ന അപ്ഡേറ്റാണ് ഗൂഗിള്‍ ഫോട്ടോസ് അവതരിപ്പിക്കുന്നത്.

author-image
Priya
New Update
പുതിയ അപ്‌ഡേറ്റുമായി ഗൂഗിള്‍ ഫോട്ടോസ്; ഇന്‍-ബില്‍റ്റ് കൊളാഷ് എഡിറ്റര്‍ അടക്കമുള്ള സേവനങ്ങള്‍

പുതിയ അപ്‌ഡേറ്റ് അവതരിപ്പിച്ച് ഗൂഗിള്‍ ഫോട്ടോസ്. ഇന്‍-ബില്‍റ്റ് കൊളാഷ് എഡിറ്റര്‍ ഉള്‍പ്പെടെയുള്ള നിരവധി ക്രിയേറ്റീവ് ടൂളുകളിലേക്ക് ഉപയോക്താക്കള്‍ക്ക് ആക്സസ് നല്‍കുന്ന അപ്ഡേറ്റാണ് ഗൂഗിള്‍ ഫോട്ടോസ് അവതരിപ്പിക്കുന്നത്. കൂടാതെ ബ്രാന്‍ഡ്-ന്യൂ സിനിമാറ്റിക് വിഷ്വല്‍ ഇഫക്റ്റുകളും മ്യൂസിക്കല്‍ സപ്പോര്‍ട്ടുമുള്ള പുതിയ മെമ്മറി ഫീച്ചറും ഇതിലുള്‍പ്പെട്ടിട്ടുണ്ട്.

കമ്പനി ഈ ആഴ്ചയാണ് പുതിയ മാറ്റങ്ങള്‍ പ്രഖ്യാപിച്ചത്.2019-ലാണ് ഗൂഗിള്‍ ഫോട്ടോസ് ആദ്യമായി ഉപയോക്താക്കള്‍ക്ക് പരിചയപ്പെടുത്തിയത്. തിന്റെ മെമ്മറീസ് ഫീച്ചറിലേക്കുള്ള അപ്ഗ്രേഡിന്റെ ഭാഗമായാണ് പുതിയ അപ്‌ഡേറ്റ് ഉപയോക്താക്കള്‍ക്ക് ലഭ്യമാക്കുക.3.5 ദശലക്ഷത്തിലധികം വ്യൂവേഴ്‌സ് ആണ് മെമ്മറീസ് ഫീച്ചറിന് ഇപ്പോള്‍ ഉള്ളതെന്നും ഗൂഗിള്‍ വെളിപ്പെടുത്തി.

ഇന്‍സ്റ്റാഗ്രാമിലെയും ഫേസ്ബുക്കിലെയും സ്റ്റോറികള്‍ക്കും മെമ്മറീസിനും സമാനമായി സിനിമാറ്റിക് ഓഡിയോ-വിഷ്വല്‍ എക്‌സ്പീരിയന്‍സിലൂടെ ഉപയോക്താക്കളെ പഴയ ഫോട്ടോകളിലേക്ക് തിരിഞ്ഞുനോക്കാന്‍ അനുവദിക്കുന്ന മെമ്മറീസ് ഫീച്ചര്‍ പുതുക്കുന്നതായി കമ്പനി അറിയിച്ചിരുന്നു. ഗൂഗിള്‍ ഫോട്ടോസ് മെമ്മറികള്‍ക്ക് നിലവില്‍ മെഷീന്‍ ലേണിംഗ് ഉപയോഗിച്ച് മികച്ച സ്നിപ്പെറ്റുകള്‍ സ്വയമേവ തിരഞ്ഞെടുത്ത് ട്രിം ചെയ്യാനാകുമെന്ന് കമ്പനി പറയുന്നു.

മെമ്മറീസ് ഫീച്ചറിന്റെ അപ്ഡേറ്റ് ചെയ്ത പതിപ്പിലും ഇന്‍സ്ട്രുമെന്റല്‍ മ്യൂസിക് ഉപയോഗിക്കാന്‍ തുടങ്ങുമെന്നും ഗൂഗിള്‍ പറയുന്നു. സ്റ്റൈല്‍സ് എന്ന ഇന്‍ബില്‍റ്റ് കൊളാഷ് എഡിറ്ററിനുള്ള സപ്പോര്‍ട്ടും ഗൂഗിള്‍ ഫോട്ടോസില്‍ ആഡ് ചെയ്യും.

ഇവിടെ ഉപയോക്താക്കള്‍ക്ക് ഗ്രിഡ് ക്രമീകരണത്തിലൂടെ കൊളാഷുകള്‍ എഡിറ്റുചെയ്യാനും ബാക്ക്ഗ്രൗണ്ട് ചേര്‍ക്കാനും സാധിക്കും. സ്റ്റൈല്‍സ് ഫീച്ചര്‍ പഴയ സ്‌ക്രാപ്പ്ബുക്കുകളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് വരികയാണെന്നാണ് കമ്പനി പറയുന്നത്.

പിക്‌സല്‍ ഫോണ്‍ ഉപയോക്താക്കള്‍ക്കും ഗൂഗിള്‍ വണ്‍ വരിക്കാര്‍ക്കും അവരുടെ കൊളാഷുകള്‍ക്കുള്ളില്‍ പോര്‍ട്രെയിറ്റ് ലൈറ്റ് അല്ലെങ്കില്‍ എച്ച്ഡിആര്‍ പോലുള്ള അധിക എഡിറ്റിംഗ് ഫീച്ചറുകള്‍ ഉപയോഗിക്കാനും 30-ലധികം അധിക ഡിസൈനുകള്‍ ആക്സസ് ചെയ്യാനും സാധിക്കും.

ലോഞ്ചില്‍ ഫീച്ചര്‍ ചെയ്ത കലാകാരന്മാരായ ഷാന്റല്‍ മാര്‍ട്ടിന്‍, ലിസ കോങ്ഡണ്‍ എന്നിവരില്‍ നിന്നുള്ള ലിമിറ്റഡ് ശൈലികളും അവതരിപ്പിക്കും. നിലവിലെ അപ്‌ഡേറ്റ് ഘട്ടം ഘട്ടമായി ആയിരിക്കും ഉപയോക്താക്കള്‍ക്ക് ലഭ്യമാവുക എന്ന് ഗൂഗിള്‍ അറിയിച്ചു.

google photos