വാട്സ്ആപ്പില്‍ അയച്ച മെസേജ് ഡിലീറ്റ് ചെയ്യാന്‍ പുതിയ ഓപ്ഷന്‍

ന്യൂയോര്‍ക്ക് : വാട്‌സാപ്പില്‍ 'കൈവിട്ടുപോയ' സന്ദേശങ്ങള്‍ മായ്ച്ചുകളയാനുള്ള സംവിധാനം കൂടുതല്‍ കാര്യക്ഷമമാക്കുന്നു.

author-image
online desk
New Update
വാട്സ്ആപ്പില്‍ അയച്ച മെസേജ് ഡിലീറ്റ് ചെയ്യാന്‍ പുതിയ ഓപ്ഷന്‍

ന്യൂയോര്‍ക്ക് : വാട്‌സാപ്പില്‍ 'കൈവിട്ടുപോയ' സന്ദേശങ്ങള്‍ മായ്ച്ചുകളയാനുള്ള സംവിധാനം കൂടുതല്‍ കാര്യക്ഷമമാക്കുന്നു. നിലവിലുള്ള 'ഡിലീറ്റ് ഫോര്‍ എവരി വണ്‍' എന്ന ഓപ്ഷനിലാണ് മാറ്റം. അയയ്ക്കുന്ന മെസേജ് നിശ്ചിത സമയത്തിനുശേഷം താനേ മായുന്ന 'ഡിസപ്പിയറിംഗ് മെസേജ്' ആണു പുതിയ സംവിധാനങ്ങളിലൊന്ന്.

5 മിനിറ്റ്, ഒരു മണിക്കൂര്‍ എന്നിങ്ങനെ 2 സമയപരിധിയാണ് തിരഞ്ഞെടുക്കാനുണ്ടാവുക. ജിമെയിലിലും ടെലഗ്രാം ആപ്പിലും നിലവില്‍ സമാനമായ സംവിധാനമുണ്ട്. നിലവില്‍ വാട്സാപ്പില്‍ 'ഡിലീറ്റ് ഫോര്‍ എവരിവണ്‍' ഓപ്ഷനില്‍ മായ്ച്ചാല്‍ മെസേജ് കിട്ടിയവരുടെ ഫോണില്‍ നമ്മള്‍ അതു ഡീലീറ്റ് ചെയ്തു എന്ന അറിയിപ്പു കിട്ടാറുണ്ട്. ഈ അറിയിപ്പും പുതിയ അപ്‌ഡേറ്റില്‍ ഇല്ലാതായേക്കും. പുതിയ ഓപ്ഷനുകള്‍ വൈകാതെ പ്രാബല്യത്തിലാകും.

new version of whatsapp