ടെക്കികളെ ഇതിലെ ഇതിലെ ..... പുത്തൻ ഓഫറുകളുമായി ന്യൂസിലാൻഡ്

By Greeshma G Nair.16 Mar, 2017

imran-azhar

 

 


ടെക്കികളെ വരവേൽക്കാൻ തയ്യാറായി ന്യൂസിലാൻഡ് . ഗംഭീരമായ ഓഫറുകളാണ് ടെക്കികൾക്കായി ഒരുക്കിയിരിക്കുന്നത് . ന്യൂസിലൻഡിന്റെ തലസ്ഥാനത്തെ ഐടി പാർക്കിലാണ് ടെക്കികളുടെ അപേക്ഷ ക്ഷണിച്ചിരിക്കുന്നത് .

 

ഇന്റർവ്യൂവിനെത്തുന്ന അപേക്ഷകർക്കാണ് കമ്പനി ഈ ഓഫറുകൾ ഒരുക്കിയിരിക്കുന്നത് . ന്യൂസിലാന്ഡി ലേക്കും അവിടെനിന്ന് തിരികെ ലോകത്തിന്റെ ഏതു കോണിലേക്കും സൗജന്യ യാത്രയാണ് . കൂടാതെ ഇതിനൊപ്പം സൗജന്യ താമസവും വിനോദസഞ്ചാരകേന്ദ്രങ്ങളിലേക്ക് സൗജന്യ ട്രിപ്പുകളും വാഗ്ദ്ധാനം ചെയ്യുന്നുണ്ട്.

 

ലൂക്ക്സീ എന്ന പേരില് മിടുക്കരായ ടെക്കികളില്നി ന്ന് അപേക്ഷ ക്ഷണിക്കുന്നത് . ഓൺലൈൻ വഴി രജിസ്റ്റര്ചെ യ്യുകയും സി വി അപ്‌ലോഡ് ചെയ്യുകയുമാണ് ഉദ്യോഗാര്ത്ഥി കള്ആ ദ്യം ചെയ്യേണ്ടത്. അതിനുശേഷം വീഡിയോ വീഡിയോ ഇന്റർവ്യൂ .

തെരഞ്ഞെടുക്കപ്പെടുന്നവർ നേരിട്ടുള്ള അഭിമുഖത്തിന് ഹാജരാകണം. ഏതായാലും ഗംഭീര വാഗ്‌ദാനം മുന്നോട്ടുവെച്ചത് കൊണ്ട് മിടുക്കരായ ഉദ്യോഗാർത്ഥികളെ കിട്ടുമെന്ന പ്രതീക്ഷയിലാണ് ന്യൂസിലാൻഡിലെ ഐടി കമ്പനികൾ .

 

OTHER SECTIONS