ബജറ്റ് നിരക്കിൽ പുതിയ നോക്കിയ 5.1 പ്ലസ്സ്

By Sooraj S.04 10 2018

imran-azhar

 

 

ബജറ്റ് നിരക്കിൽ പുതിയ സ്മാർട്ട് ഫോൺ അവതരിപ്പിച്ചുകൊണ്ട് നോക്കിയ. നോക്കിയ 5.1 പ്ലസ് എന്ന മോഡലാണ് നോക്കിയ അവതരിപ്പിക്കുന്നത്. പ്രമുഖ സ്മാർട്ട് ഫോൺ ബ്രാൻഡുകൾ നൽകുന്ന ഫീച്ചറുകളാണ് നോക്കിയ 5.1 പ്ലസ്സിലൂടെ അവതരിപ്പിക്കുന്നത്. 5.8 ഇഞ്ചാണ് സ്‌ക്രീൻ വലിപ്പം. 1.8GHz ഒക്ട കോർ പ്രൊസസ്സറാബ് ഫോണിൽ ഉപയോഗിച്ചിരിക്കുന്നത്. 13 എം പിയുടെയും 5 എം പിയുടെയും ഡ്യുവൽ ക്യാമറയാണ് ഫ്പിന് വശത്ത്. 8 മെഗാപിക്സലിന്റെ ഷൂട്ടർ സെൽഫി ക്യാമറയുമാണ് ഫോണിൽ ഉപയോഗിച്ചിരിക്കുന്നത്. 3060mAh ആണ് ഫോണിന്റെ ബാറ്ററി ക്ഷമത. 3 ജിബി റാമും 32 ജിബി ഇന്റെർണൽ മെമ്മറിയുമാണ് ഫോണിന്റെ മറ്റൊരു പ്രത്യേകത. 10,999 രൂപയാണ് ഫോണിന് വില നിശ്ചയിച്ചിരിക്കുന്നത്.

OTHER SECTIONS