വിപണി കീഴടക്കാന്‍ നോക്കിയ 8 എത്തി

By anju.21 Aug, 2017

imran-azhar

 

സ്മാര്‍ട്ട് ഫോണ്‍ വിപണി കീഴടക്കാന്‍ നോക്കിയ 8 എത്തി. ലണ്ടനില്‍ നടന്ന ചടങ്ങിലാണ് നോക്കിയ 8 അവതരിപ്പിച്ചത്. കാള്‍ സീയിസ് ലെന്‍സോടുകൂടിയ ഇരട്ട ക്യാമറകളാണ് ഫോണിന്റെ പ്രത്യേകത. പിന്നിലെ രണ്ട് ക്യാമറകളും മുന്നിലെ ഒരു ക്യാമറയും 13 മെഗാപിക്‌സലാണ്.

 


സ്‌നാപ് ഡ്രാഗണ്‍ 835 പ്രൊസസ്സര്‍ ഫോണിന് കരുത്തേകും. 4 ജിബി റാമും 5.3 ഇഞ്ച് 2കെ ഡിസ്‌പ്ലേയുമായി എത്തിയ ഫോണിന്റെ ഇന്റേണല്‍ 64 ജിബിയാണ്. 3090 എംഎഎച്ച് ബാറ്ററിയും ഗൊറില്ലാ ഗ്ലാസ് 5ഉം ഫോണിനെ മികച്ചതാക്കുന്നു. ഇന്ത്യയിലെത്തുമ്പോള്‍ 45,000 രൂപയാകും നോക്കിയ 8ന്റെ വില.

 

OTHER SECTIONS