നോക്കിയയുടെ അത്യുഗ്രൻ ഫ്ലാഗ്ഷിപ്പ് ഫോൺ വരുന്നു

By BINDU PP.01 Jun, 2017

imran-azhar

 

 

 

ആൻഡ്രോയ്ഡ് ഫോണുകളുമായി വീണ്ടും വിപണിയിലെത്തിയ നോക്കിയയുടെ മറ്റൊരു അത്യുഗ്രൻ ഫ്ലാഗ്ഷിപ്പ് ഫോൺ കൂടി വരുന്നു. നോക്കിയ 9 എന്ന് പേരിട്ടിരിക്കുന്ന ഹാൻഡ്സെറ്റിന്റെ വിവരങ്ങൾ വിവിധ ടെക് വെബ്സൈറ്റുകൾ പുറത്തുവിട്ടു. നേരത്തെ തന്നെ വിപണിയിലെത്തിയ നോക്കിയ ആൻഡ്രോയ്ഡ് ഹാൻഡ്സെറ്റുകൾക്കെല്ലാം മിക്ക രാജ്യങ്ങളിലും വൻ സ്വീകരണമാണ് ലഭിച്ചത്. ഇതോടെ കൂടുതൽ ഫീച്ചറുകളുള്ള ഹാൻഡ്സെറ്റുകൾ പുറത്തിറക്കാനുള്ള പദ്ധതികളുമായി മുന്നോട്ടു പോകുകയാണ് നോക്കിയ.ലഭ്യമായ വിവരങ്ങൾ പ്രകാരം നോക്കിയ 9 ആൻഡ്രോയ്ഡ് 7.1.1 നൗഗറ്റ് ഒഎസുമായാണ് പുറത്തിറങ്ങുക. സ്നാപ്ഡ്രാഗൻ 835 എസ്ഒസി പ്രോസററുള്ള ഹാൻഡ്സെറ്റ് 8 ജിബി റാമുമായാണ് അവതരിപ്പിക്കുക. 5.3 ഇഞ്ച് ക്യുഎച്ച്ഡി ഡിസ്പ്ലെ, 64 ജിബി ഇൻബില്‍റ്റ് സ്റ്റോറേജ് എന്നിവ പ്രധാന ഫീച്ചറുകളായിരിക്കും.13 മെഗാപിക്സലിന്റെ ഇരട്ട ക്യാമറകളുമായാണ് നോക്കിയ 9 എത്തുക. ഇതിനു പുറമെ ക്വിക്ക് ചാർജ് 4.0 ടെക്നോളജിയും ഉണ്ടാകും. അത്യാധുനിക ഫീച്ചറുകളുളള നോക്കിയ 9 ന് 54,000 രൂപയാണ് പ്രതീക്ഷിക്കുന്ന വില.