വിപ്ലവം സൃഷ്ടിക്കാൻ നോക്കിയാ 9 റെഡി; പിൻ ഭാഗത്ത് അഞ്ച് ക്യാമറകൾ

By Sooraj Surendran.11 Sep, 2018

imran-azhar

 

 

സ്മാർട്ഫോൺ വിപണിയിൽ വിപ്ലവം സൃഷ്ടിച്ചുകൊണ്ടാണ് പ്രമുഖ കമ്പനികൾ ഡ്യൂവൽ ക്യാമറ അവതരിപ്പിച്ചത്. എന്നാൽ ഇതോടെ എല്ലാം പൂർത്തിയായി എന്നുകരുതിയ ഉപഭോക്താക്കൾക്ക് തെറ്റി. സ്മാർട്ഫോൺ വിപണിയിൽ പുതുചരിത്രം സൃഷ്ടിക്കാൻ തയ്യാറായി നോക്കിയാ റെഡി. സ്മാർട്ട്ഫോണിൽ ക്യാമറയുടെ സങ്കൽപ്പങ്ങൾ തിരുത്തിയെഴുതിക്കൊണ്ടാണ് നോക്കിയാ 9 അവതരിക്കാൻ ഒരുങ്ങുന്നത്. പിൻഭാഗത്ത് അഞ്ച് ക്യാമറയാണ് നോക്കിയാ 9ൽ അവതരിപ്പിക്കുന്നത്. ഐടി ഹോമാണ് വാർത്ത പുറത്തുവിട്ടത്. ക്യാമറയുടെ ഭാഗം ഗ്ലാസ് നിർമ്മിതമാണെന്നും അഭ്യൂഹങ്ങൾ പരക്കുന്നുണ്ട്. അഞ്ച് ക്യാമറയുടെ പ്രവർത്തനം എങ്ങനെയായിരിക്കുമെന്ന ആകാംശയിലാണ് ഉപഭോക്താക്കൾ.