8 സിറൊകൊ, നോക്കിയ 7 പ്ലസ്, നോക്കിയ 6, നോക്കിയ 1 നോക്കിയ വിപണിയിൽ എത്തിക്കുന്നു

കൊച്ചി: പുതിയ അഞ്ച് മോഡല്‍ ഫോണുകളുമായി നോക്കിയ ഫോണ്‍ നിര്‍മാണ, വിതരണക്കാരായ എച്ച്‌.എം.ഡി ഗ്ലോബല്‍.ഇവയില്‍ നാലെണ്ണം പുതിയ മോഡലുകളും ഒരെണ്ണം പഴയ 8110ന്റെ പുതിയ പതിപ്പുമാണ്. നോക്കിയ 8 സിറൊകൊ, നോക്കിയ 7 പ്ലസ്, നോക്കിയ 6, നോക്കിയ 1 എന്നിവയാണ് പുതുതായി വിപണിലെത്തുന്ന സ്മാര്‍ട്ട് ഫോണുകള്‍.

author-image
Abhirami Sajikumar
New Update
 8 സിറൊകൊ, നോക്കിയ 7 പ്ലസ്, നോക്കിയ 6, നോക്കിയ 1 നോക്കിയ വിപണിയിൽ എത്തിക്കുന്നു

കൊച്ചി: പുതിയ അഞ്ച് മോഡല്‍ ഫോണുകളുമായി നോക്കിയ ഫോണ്‍ നിര്‍മാണ, വിതരണക്കാരായ എച്ച്‌.എം.ഡി ഗ്ലോബല്‍.ഇവയില്‍ നാലെണ്ണം പുതിയ മോഡലുകളും ഒരെണ്ണം പഴയ 8110ന്റെ പുതിയ പതിപ്പുമാണ്. നോക്കിയ 8 സിറൊകൊ, നോക്കിയ 7 പ്ലസ്, നോക്കിയ 6, നോക്കിയ 1 എന്നിവയാണ് പുതുതായി വിപണിലെത്തുന്ന സ്മാര്‍ട്ട് ഫോണുകള്‍.

ഗൂഗിളിന്റെ ആന്‍ഡ്രൊയ്ഡ് വണ്‍ പ്രോഗാമിനുള്ള എല്ലാ ഡിവൈസുകളും നല്‍കുന്ന ലോകത്തെ ആദ്യ പങ്കാളിയായി തങ്ങള്‍ മാറുകയാണെന്നും എച്ച്‌.എം.ഡി ഗ്ലോബല്‍ അറിയിച്ചു.

ശുദ്ധവും സുരക്ഷിതവും നൂതനവുമായ ആന്‍ഡ്രൊയ്ഡ് അനുഭവമാണ് നോക്കിയ പ്രദാനം ചെയ്യുന്നത് എന്നതിനാല്‍ ഇക്കാര്യം എളുപ്പമായി.

4ജി കണക്റ്റിവിറ്റിയോടെയാണ് 8110 ന്റെ തിരിച്ചുവരവ്. ഗൂഗിളും ഫെയ്‌സ്ബുക്കും ട്വിറ്ററും ഉള്‍പ്പെടെ സപ്പോര്‍ട്ട് ചെയ്തുകൊണ്ടാണ് സ്ലൈഡ് ഫോണായ 8110 വിപണിയിലിറങ്ങുക.

ശരാശരി 7100 രൂപയായിരിക്കും വില. ഏപ്രില്‍ മുതല്‍ 8110ന്റെ പരിഷ്‌കരിച്ച പതിപ്പ് വിപണിയില്‍ ലഭ്യമായിരിക്കുമെന്ന് കമ്ബനി അറിയിച്ചു.

ഗൂഗിള്‍ രൂപകല്‍പ്പന ചെയ്ത മികച്ച സോഫ്റ്റ് വെയര്‍ അനുഭവവുമായാണ് നോക്കിയ 8 സിറൊകൊയും നോക്കിയ 7ഉം 6ഉം വിപണിയിലെത്തുക. 

ശരാശരി 67,500 രൂപയായിരിക്കും നോക്കിയ 8 സിറൊകൊയുടെ ശരാശരി വില.

ഏപ്രില്‍ മുതല്‍ വിപണിയില്‍ ലഭ്യമായിരിക്കും. ശരാശരി 35,000 രൂപ വിലവരുന്ന നോക്കിയ 7 പ്ലസും ഏപ്രിലില്‍ വിപണിയിലെത്തും. മെയ് മാസം മുതല്‍ ലഭ്യമാവുന്ന നോക്കിയ 6ന് 25,200 രൂപ വിലവരും. നോക്കിയ 1ന് 5500 രൂപയായിരിക്കും വില. നികുതി കൂടാതെയുള്ള വിലയാണിത്.

nokia