ആന്‍ഡ്രോയിഡിന്റെ പിന്‍ബലത്തിൽ നോക്കിയ ഔദ്യോഗികമായി തിരിച്ചെത്തി

ലോകത്തിലെ ഏറ്റവും വലിയ സ്മാര്‍ട്ട് വിപണിയായ ചൈനയിലാണ് നോക്കിയ 6 നെ, നോക്കിയയുടെ ഉത്പാദന അവകാശം നേടിയ എച്ച്എംഡി ഗ്ലോബല്‍ അവതരിപ്പിച്ചിരിക്കുന്നത്. ചൈനീസ് ഇ-കൊമേഴ്‌സ് സൈറ്റായ JD.com ല്‍ നിന്നും മാത്രമാകും നോക്കിയ 6 നെ ഉപഭോക്താക്കള്‍ക്ക് ലഭിക്കുക. ഇടത്തരം ബജറ്റ് ശ്രേണിയിലേക്കാണ് നോക്കിയ 6 നെ എച്ച്എംഡി ഗ്ലോബല്‍ നല്‍കിയിട്ടുള്ളത്. CNY 1699 ( ഏകദേശം 17000 രൂപ) യുവാനാണ് നോക്കിയ 6 ന്റെ വില.

author-image
Greeshma G Nair
New Update

അതേസമയം, രാജ്യാന്തര വിപണിയിലേക്ക് 2017 ന്റെ പകുതിയോടെ തന്നെ നോക്കിയ 6 നെ എച്ച്എംഡി ഗ്ലോബല്‍ അവതരിപ്പിക്കുമെന്ന് എച്ച്എംഡി ഗ്ലോബല്‍ അറിയിച്ചിട്ടുണ്ട്. നോക്കിയയുടെ രണ്ടാം വരവ് എങ്ങനെ 2.5D ഗോറില്ല ഗ്ലാസിന്റെ കരുത്തിന്മേല്‍, 5.5 ഇഞ്ച് ഫുള്‍ എച്ച്ഡി ഡിസ്‌പ്ലേയോട് കൂടിയാണ് നോക്കിയ 6 ന്റെ തിരിച്ച് വരവ്. പ്രീമിയം ഫിനിഷിങ്ങിനായി അലൂമിനിയം യുണീബോഡി ഡിസൈനിലുള്ള നോക്കിയ 6 വിപണിയിലെ എതിരാളികള്‍ക്ക് ശക്തമായ ഭീഷണിയാകും.

ക്വാല്‍ക്കോം സ്‌നാപ്ഡ്രാഗണ്‍ 430 പ്രോസസറിലാണ് നോക്കിയ 6 നെ എച്ച്എംഡി ഗ്ലോബല്‍ ഒരുക്കിയിട്ടുള്ളത്. കൂടാതെ, X6 LTE മോഡമാണ് 4ജി കണക്ടിവിറ്റിക്കായി നോക്കിയ 6 ല്‍ ഉപഭോക്താക്കള്‍ക്ക് ലഭിക്കുക. 100vw, 4ജിബി റാമ്മിന്റെ കരുത്തില്‍ പ്രവര്‍ത്തിക്കുന്ന നോക്കിയ 6 ല്‍ ഉപഭോക്താക്കള്‍ക്ക് ലഭിക്കുക 64 ജിബി ഇന്റേണല്‍ സ്‌റ്റോറേജാണ്. അതേസമയം, മൈക്രോ എസ്ഡി കാര്‍ഡ് മുഖേന എക്‌സറ്റേണല്‍ സ്‌റ്റോറേജ് വര്‍ധിപ്പിക്കാവുന്നതാണ്.

കൂടാതെ, ആന്‍ഡ്രോയിഡിന്റെ ഏറ്റവും പുതിയ പതിപ്പായ ന്യൂഗട്ടിലാണ് നോക്കിയ 6 പ്രവര്‍ത്തിക്കുക. 2.0 അപേര്‍ച്ചറോട് കൂടിയ 16 മെഗാപിക്‌സല്‍ പ്രൈമറി ക്യാമറയും f/2.0 അപേര്‍ച്ചറോട് കൂടിയ എട്ട് മെഗാപിക്‌സല്‍ സെക്കണ്ടറി ക്യാമറയുമാണ് നോക്കിയ 6 ല്‍ ഉപഭോക്താവിന് ലഭിക്കുക. ഒപ്പം, 3000mAh ബാറ്ററി കരുത്തിലാണ് നോക്കിയ 6 നെ എച്ച്എംഡി ഗ്ലോബല്‍ അണിനിരത്തിയിട്ടുള്ളത്. അതേസമയം, നോക്കിയയുടെ ബ്രാന്‍ഡിങ്ങിന് കീഴില്‍ ഇനിയും സ്മാര്‍ട്ട്‌ഫോണുകളെ എച്ച്എംഡി 2017 ല്‍ പുറത്തിറക്കാനിരിക്കുകയാണ്. 2017 ല്‍ പത്തോളം നോക്കിയ സ്മാര്‍ട്ട്‌ഫോണുകളെ പുറത്തിറക്കുമെന്ന് എച്ച്എംഡി കഴിഞ്ഞ ദിവസങ്ങളില്‍ സൂചിപ്പിച്ചിരുന്നു.

nokia android