നോക്കിയ X സവിശേഷതകള്‍ ഇന്‍റര്‍നെറ്റില്‍

By Abhirami Sajikumar.14 May, 2018

imran-azhar

നോക്കിയ ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒരു മോഡലാണ് നോക്കിയ X.  എന്നാല്‍, ഫോണിന്റെ ചിത്രങ്ങളും സവിശേഷതകളും ലോഞ്ചിന് മുമ്ബെ തന്നെ ഇന്റര്‍നെറ്റില്‍ പ്രചരിച്ചിരിക്കുകയാണ്. മെയ് 16 നായിരുന്നു ലോഞ്ച് നിശ്ചയിച്ചിരുന്നത്. ചൈനീസ് സെര്‍ട്ടിഫിക്കേഷന്‍ വെബ്സൈറ്റ് ആയ TENAA യിലാണ് നോക്കിയ X   ഇപ്പോൾ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

നോക്കിയ X മുന്‍മോഡലുകളെ അപേക്ഷിച്ച്‌  മാറ്റങ്ങളുമായാണ് എത്തുന്നത് എന്ന് ചിത്രങ്ങളില്‍ നിന്നും വ്യക്തമാണ്. ക്യാമറ, ഡിസൈന്‍, ഹാര്‍ഡ്വെയര്‍ എന്നിവയിലെല്ലാം മാറ്റങ്ങള്‍ പ്രകടമാണ്.

 

സവിശേഷതകൾ :-

 

5.8 ഇഞ്ച് ഫുള്‍ എച്ച്‌ഡി ടിഎഫ്ടി ഡിസ്പ്ലെയാണ് ലഭിക്കുന്നത്.

1.8GHz ഒക്ട കോര്‍ SoC, ആന്‍ഡ്രോയിഡ് 8.1.0 ഓറിയോ

3 ജിബി / 4 ജിബി / 6 ജിബി റാം, 32 ജിബി / 64 ജിബി സ്റ്റോറേജ്

16 എംപി ഡ്യുവല്‍ റിയര്‍ ക്യാമറ

എന്നിവയാണ്  നോക്കിയ x ന്റെ മറ്റു പ്രത്യേകതകള്‍.

OTHER SECTIONS