പഴയ ഫോണും 501 രൂപയും ഉണ്ടോ ? എന്നാൽ ജിയോ പുത്തൻ ഓഫർ

By BINDU PP .19 Jul, 2018

imran-azhar

 

 

കൊച്ചി: നിങ്ങളുടെ കൈയിൽ പഴയ ഫോണ്‍ ഉണ്ടെങ്കിൽ കൂടെ 501 രൂപയും ഉണ്ടെകിൽ പുത്തൻ ഓഫർ നൽകാമെന്ന് ജിയോ. 'ജിയോഫോണ്‍ മണ്‍സൂണ്‍ ഹങ്കാമ' എന്ന ഈ പദ്ധതി ജൂലൈ 20 മുതല്‍ ആരംഭിക്കും. പ്രവര്‍ത്തനക്ഷമമായ പഴയ ഏതു ബ്രാന്റ് ഫോണും 501 രൂപയും നല്‍കിയാല്‍ പുതിയ ജിയോഫോണ്‍ ലഭിക്കുന്നതാണ്.അതേസമയം ഓഗസ്റ്റ് 15 മുതല്‍ ഫേസ്ബുക്കും, വാട്ട്‌സ്‌ആപ്പും, യുട്യൂബും, പ്രത്യേക വോയ്സ് കമാന്‍ഡ് സംവിധാനവും ജിയോ ഫോണില്‍ ലഭ്യമാകും. വോയ്സ് കമാന്‍ഡ് ഫീച്ചറിലൂടെ ഫോണ്‍ വിളികള്‍, മെസ്സേജിങ്, ഇന്റര്‍നെറ്റ്, വീഡിയോ, സംഗീതം എന്നിവയും വളരെ എളുപ്പത്തില്‍ ഉപയോഗിക്കാന്‍ കഴിയും.

OTHER SECTIONS