ഓണറിന്റെ പുതിയ മോഡല്‍ ഓണര്‍ പ്ലേ പുറത്തിറക്കി

By Ambily chandrasekharan.09 Jun, 2018

imran-azhar

 

ഓണറിന്റെ ഏറ്റവും പുതിയ മോഡലായ ഓണര്‍ പ്ലേ ചൈനയില്‍പുറത്തിറക്കി. ഏജഡ ടര്‍ബോ സവിശേഷതകളുമായിട്ടാണ് ഇത് പുറത്തിറക്കിയിരിക്കുന്നത്.ജൂണ്‍ 11 മുതലാണ് ചൈനയില്‍ ഫോണ്‍ വില്‍പ്പന ആരംഭിക്കുന്നത്. ഇതിന്റെ ബ്ലാക്ക്, ബ്ലൂ, വയലറ്റ് എന്നീ കളര്‍ ഓപ്ഷനുകളിലാണ് ഹോണര്‍ പ്ലേ ലഭ്യമാകുന്നത്.നാനോ ഡ്യുവല്‍ സിം, ഇഎംഐഐ 8.2 അടിസ്ഥാനമാക്കിയുള്ള ആന്‍ഡ്രോയ്ഡ് 8.1 ഓറിയോ, 6.3 ഇഞ്ച് ഫുള്‍ HD 1080×2340 പിക്സല്‍ ഡിസ്പ്ലേ, ഒക്ടാ കോര്‍ ഹുവായ് HiSilicon കിരിന്‍ 970 SoC, മാലി G72 ജിപിയു സഹിതം ഒപ്പം NPU (ന്യൂറല്‍ പ്രൊസസ്സര്‍ യൂണിറ്റ്) തീര്‍ത്തത്, 4 ജിബി, 6 ജിബി റാം വേരിയന്റുകള്‍ എന്നിവയാണ് ഫോണിന്റെ പ്രധാന സവിശേഷതകള്‍. ഇതിനുപുറമെ 6.3 ഇഞ്ച് ഡിസ്പ്ലേ, 19.5:9 ഡിസപ്ലേ, അനുപാതം, HiSilicon Kirin 970 SOC പ്രൊസസര്‍, 6ജിബി റാം, GPU ടര്‍ബോ ടെക്നോളജി എന്നിവയാണ് ഫോണിന്റെ മറ്റ് പ്രധാന സവിശേഷതകള്‍ എന്നു എടുത്തുപറയുന്നത്. മാത്രമല്ല,ക്യാമറയുടെ കാര്യത്തില്‍, എ / 2.2 മുലൃൗേൃല, ജഉഅഎ സൗകര്യങ്ങളുള്ള 16 മെഗാപിക്സല്‍ പ്രൈമറി ക്യാമറയും ള / 2.4 മുലൃൗേൃല ഉള്ള 2 മെഗാപിക്സല്‍ സെക്കന്ററി സെന്‍സറും ഫോണിലുണ്ട്. ള/2.0 മുലൃൗേൃല ഉള്ള 16 മെഗാപിക്സല്‍ ക്യാമറയാണ് ഫോണിന്റെ മുന്‍വശത്ത് ഉള്ളത്.
64 ജി.ബി. ഇന്‍ബില്‍റ്റ് സ്റ്റോറേജുമായി എത്തുന്ന ഈ മോഡല്‍ മൈക്രോ എസ്ഡി കാര്‍ഡ് വഴി 256 ജിബി വരെ വിപുലപ്പെടുത്താവുന്നതാണ്. കണക്ടിവിറ്റി ഓപ്ഷനുകള്‍ക്കായി 4 ജി വോള്‍ട്ട്, വൈഫൈ, ബ്ലൂടൂത്ത് 4.2, ജിപിഎസ്, യുഎസ്ബി ടൈപ്പ് സി എന്നിവയാണ് ഫോണില്‍ ഉള്ളത്. കൂടാതെ,4 ജിബി റാം മോഡലിന് 1,999 യുവാന്‍ (ഏകദേശം 21,000 രൂപ) ആണ് വിലവരുന്നത്. 6 ജിബി റാം മോഡലിന് 2,399 യുവാന്‍ (ഏതാണ്ട് 25,100 രൂപ)യും വിലവരുന്നു. പ്രീഓര്‍ഡര്‍ ആയി വാങ്ങുന്നതിനായി ഇപ്പോള്‍ ലഭ്യമാണ.്

 

OTHER SECTIONS