കൊറോണ: ഫാഷൻ മേഖലയെ ഇഷ്ടപ്പെടുന്നവർക്ക് ഐ‌എഫ്‌പി‌എൽ അംഗീകാരത്തോടെ ഓൺലൈൻ വർക്ഷോപ്പുകൾ

By online desk .08 07 2020

imran-azhar

 

 

കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ തൊഴിൽമേഖലയിലാകമാനം പ്രതിസന്ധി നിലനിൽക്കുന്ന സാഹചര്യത്തിൽ, ഫാഷൻ മേഖലയെ കൈപിടിച്ചുയർത്തുക എന്ന ലക്ഷ്യത്തോടെ ദാലു ഫാഷൻ ഫാക്ടറിയുമായി സഹകരിച്ച് ഐ‌എഫ്‌പി‌എല്ലും മിസ്റ്റർ & മിസ്സിസ് ഇൻ‌ഡിവുഡും കൈ കോർത്തുകൊണ്ട് ഫാഷൻ മേഖലയിൽ താല്പര്യമുള്ളവർക്കായി ഒരു ഓൺലൈൻ വർക്ക് ഷോപ്പ് സംഘടിപ്പിക്കുന്നു. മേക്കപ്പ്, ആരോഗ്യം, ശാരീരികക്ഷമത, ക്ഷേമം, വ്യക്തിത്വ വികസനം, റാമ്പ് നടത്തം, ഒരു ഷോയുടെ അടിസ്ഥാന പാഠങ്ങൾ / മത്സര പരിശീലനം, സ്റ്റൈലിംഗ്, ഡ്രസ്സിംഗ് എന്നീ പാഠ്യവിഷയങ്ങളാണ് കോഴ്‌സിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്.

 

കോഴ്‌സ് ജൂലൈ 25, 26 തീയതികളിൽ ഓൺലൈനിലൂടെ നടത്തുന്ന ഈ കോഴ്‌സിൽ, 6 വിഭാഗങ്ങളും ഒരു പരീക്ഷയുമുണ്ട്. ഇൻ‌ഡിവുഡ് ടാലന്റ് ഹണ്ടുമായി കൂടി സഹകരിച്ച് നടത്തുന്ന ഈ കോഴ്‌സിന് എ‌എം‌ആർ‌ഐ യുടെ അംഗീകാരവും ഉണ്ടായിരിക്കുന്നതാണ്. പ്രോഗ്രാമിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കും രെജിസ്ട്രേഷൻ നടപടികൾക്കും താഴെപ്പറയുന്ന നമ്പറിൽ ബന്ധപ്പെടുക - ++ 91 95262 03422 ( ആകാശ് സത്യ ).

 

OTHER SECTIONS