ലോകത്തെ ആദ്യ 5G നെറ്റ്‌വർക്ക് സിറ്റിയായി ഖത്തര്‍

By Anju N P.18 May, 2018

imran-azhar


ലോകത്താദ്യമായി 5ജി സേവനം ഉപഭോക്താക്കൾക്ക് ലഭ്യമാക്കി ഖത്തർ. ഖത്തറിലെ പൊതുമേഖല ടെലികോം കമ്പനിയായ ഓറീഡു ആണ് 5ജി സേവനം നൽകിയിരിക്കുന്നത്. ആദ്യഘട്ടത്തിൻ പേൾ ഖത്തർ മുതൽ ഹമദ് രാജ്യാന്തര വിമാനത്താവളം വരെയുള്ള ഭാഗത്താണ് ഈ സേവനം ലഭ്യമാക്കിയിരിക്കുന്നത്. 4ജിയിൽ ഉളളതിനേക്കാൾ പത്ത് മടങ്ങ് അധിക വേഗത ലഭ്യമാക്കുന്നതാണ് 5ജിയുടെ പ്രത്യേകത.

 


5ജി സേവനങ്ങൾ ലഭ്യമാക്കാനുളള ശ്രമം രണ്ടു വർഷം മുമ്പെ ഖത്തർ ആരംഭിച്ചിരുന്നു. ഇതിനായി കോടികളുടെ നിക്ഷേപമാണ് നടത്തിയിരിക്കുന്നത്. അതോടൊപ്പം 5ജി ഉപയോഗപ്പെടുത്തി സ്മാർട്ട് റോഡുകൾ, ഡ്രൈവറില്ലാത്ത കാറുകൾ, വിർച്വൽ ഓഗ്മെന്റഡ് റിയാലിറ്റി തുടങ്ങി ഒട്ടേറെ ആശയങ്ങൾ നടപ്പാക്കാനും പദ്ധതിയുണ്ട്.

 


5ജി സാങ്കേതികവിദ്യ നടപ്പിലായെങ്കിലും 5ജി ഉപയോഗിക്കാവുന്ന സ്മാർട്ട്ഫോണുകൾ പുറത്തിറക്കിയിട്ടില്ല. 5ജി സ്മാർട്ട്ഫോണും ഓറീഡു തന്നെ പുറത്തിറക്കുമെന്നാണ് റിപ്പോർട്ടുകൾ. അതോടൊപ്പം 5ജി ഉപയോഗപ്പെടുത്തി ഖത്തറിനെ കൂടുതൽ സ്മാർട്ട് സിറ്റിയാക്കാനും അദികൃതർക്ക് പദ്ധതിയുണ്ട്.