ഓപ്പോ A3s 3ജിബി റാം വാരിയന്റ് ഇന്ത്യയില്‍

By Bindu PP .05 Aug, 2018

imran-azhar

 

 

 

ഓപ്പോ A3s 3ജിബി റാം വാരിയന്റ് ഇന്ത്യയില്‍ അവതരിപ്പിച്ചു.ഓഫ്‌ലൈന്‍ റീടെയില്‍ സ്റ്റോറുകളിലും ഫ്‌ളിപ്കാര്‍ട്ടിലും A3s 3 ലഭിക്കും. 18:9 അനുപാതത്തില്‍ 6.2 ഇഞ്ച് ഫുള്‍വ്യൂ എല്‍സിഡി ഡിസ്‌പ്ലേ, 2.5 ഡി കര്‍വ്ഡ് ഗ്ലാസ്സ് പ്രൊട്ടക്ഷന്‍, 450 സ്‌നാപ്ഡ്രാഗണ്‍ പ്രൊസസര്‍ എന്നിവ ഫോണിന്റെ സവിശേഷതകളാണ്. ആന്‍ഡ്രോയിഡ് 8.1 ഓറിയോയിലാണ് ഫോണ്‍ പ്രവര്‍ത്തിക്കുന്നത്. 4,230 എംഎഎച്ച്‌ ബാറ്ററിയാണ്. ഫിംഗര്‍പ്രിന്റ് സെന്‍സറും ഫേസ് അണ്‍ലോക്ക് ഫീച്ചറും ഫോണിലുണ്ട്.രണ്ട് സ്‌റ്റോറേജ് വാരിയന്റുകളാണ് ഫോണിനുള്ളത്. 2 ജിബി റാം 16 ജിബി സ്‌റ്റോറേജ്, 3 ജിബി റാം 32 ജിബി സ്‌റ്റോറേജ് എന്നിവയാണ്. മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച്‌ മെമ്മറി കൂട്ടാവുന്നതാണ്.എല്‍ഇഡി ഫ്‌ളാഷ് ലൈറ്റോടു കൂടിയ ഫോണിന് 13 എംപി+2 എംപി ഡ്യുവല്‍ റിയര്‍ ക്യാമറയാണുള്ളത്. 8 എംപി ഫ്രണ്ട് ക്യാമറയാണുള്ളത്. 13,990 രൂപയാണ് ഫോണിന്റെ വില. റീടെയില്‍ ഷോപ്പുകളില്‍ ചുവപ്പ്, പര്‍പ്പിള്‍ നിറങ്ങളിലാകും ഫോണ്‍ ലഭ്യമാവുക.

OTHER SECTIONS