ഓപ്പോ A83 ഇന്ത്യന്‍ വിപണിയില്‍

ഈ വര്‍ഷം ജനുവരിയില്‍ ഇറങ്ങിയ ഓപ്പോ A83-യുടെ പരിഷ്‌കരിച്ച പതിപ്പാണ് ഓപ്പോ എ83 2018. സവിശേഷതയെ കുറിച്ചു പറയുകയാണെങ്കില്‍ 5.7 ഇഞ്ച് ഫുള്‍ എച്ച്‌ഡി ഡിസ്പ്ലേയിലാണ് ഫോണ്‍എത്തിയിരിക്കുന്നത്.1440X729 പിക്സല്‍ റസൊല്യൂഷനും ഫോണിലുണ്ട്. ഒക്ടാകോര്‍ പ്രോസസറാണ് ഇതില്‍ പ്രവര്‍ത്തിക്കുന്നത്. മെമ്മറിയെകുറിച്ചു പറയുകയാണെങ്കില്‍ സ്മാര്‍ട്ട്ഫോണിന് 4ജിബി റാം, 64ജിബി ഇന്റേര്‍ണല്‍ സ്റ്റോറേജ്, 256ജിബി വരെ മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച്‌വര്‍ദ്ധിപ്പിക്കാവുന്ന സ്റ്റോറേജ് എന്നിവയുമുണ്ട്.

author-image
Abhirami Sajikumar
New Update
ഓപ്പോ A83 ഇന്ത്യന്‍ വിപണിയില്‍

 

ഈ വര്‍ഷം ജനുവരിയില്‍ ഇറങ്ങിയ ഓപ്പോ A83-യുടെ പരിഷ്‌കരിച്ച പതിപ്പാണ് ഓപ്പോ എ83 2018. സവിശേഷതയെ കുറിച്ചു പറയുകയാണെങ്കില്‍ 5.7 ഇഞ്ച് ഫുള്‍ എച്ച്‌ഡി ഡിസ്പ്ലേയിലാണ് ഫോണ്‍എത്തിയിരിക്കുന്നത്.1440X729 പിക്സല്‍ റസൊല്യൂഷനും ഫോണിലുണ്ട്.

 ഒക്ടാകോര്‍ പ്രോസസറാണ് ഇതില്‍ പ്രവര്‍ത്തിക്കുന്നത്. മെമ്മറിയെകുറിച്ചു പറയുകയാണെങ്കില്‍ സ്മാര്‍ട്ട്ഫോണിന് 4ജിബി റാം, 64ജിബി ഇന്റേര്‍ണല്‍ സ്റ്റോറേജ്, 256ജിബി വരെ മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച്‌വര്‍ദ്ധിപ്പിക്കാവുന്ന സ്റ്റോറേജ് എന്നിവയുമുണ്ട്.

സവിശേഷതകൾ :-

ഒപ്ടിക്സിനെ കുറിച്ചു പറയുകയാണെങ്കില്‍ ഓപ്പോ A83 2018 ന്‌അള്‍ട്രാ-എച്ച്‌ഡി മോഡോടു കൂടിയ 13എംപി റിയര്‍ ക്യാമറയും 8എംപി സെല്‍ഫിക്യാമറയുമാണ്. ഓപ്പോ AI ബ്യൂട്ടി റെകഗ്‌നിഷന്‍ ടെക്നോളജിയും ഫോണില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ആന്‍ഡ്രോയിഡ് Color OS- ലാണ് ഫോണ്‍ റണ്‍ചെയ്യുന്നത്. 3180എംഎഎച്ച്‌ ബാറ്ററിയാണ് ഫോണില്‍. ഫാസ്റ്റ് ചാര്‍ജ്ജിംഗ് സവിശേഷത ഫോണില്‍ പിന്തുണയ്ക്കുന്നില്ല. ഈ ഡ്യുവല്‍ സിം സ്മാര്‍ട്ട്ഫോണിന് ഫേഷ്യല്‍ അണ്‍ലോക്ക് സവിശേഷതയും പിന്തുണയ്ക്കുന്നുണ്ട്. എന്നാല്‍ ഫ്ളിപ്‌സൈഡില്‍ A83 (2018) യ്ക്ക് വിരലടയാള സ്‌കാനര്‍ ഇല്ല.

'ഞങ്ങളുടെ യുവഉപയോക്താക്കള്‍ക്ക് മികച്ച ഫോട്ടോഗ്രാഫിയും സെല്‍ഫി അനുഭവവുംമെച്ചപ്പെടുത്താനാണ് A സീരീസും F സീരീസും എത്തിയിരിക്കുന്നതെന്നും, ഇതിന്റെ ക്യാമറകളില്‍ കൂടുതല്‍ നിലവാരമാണ് നല്‍കിയിരിക്കുന്നതെന്നും, ഓപ്പോയുടെ ബ്രാന്‍ഡ് ഡയറക്ടര്‍ വില്‍ യാംഗ് പറഞ്ഞു.

റാമിലും ഇന്റേര്‍ണല്‍ സ്റ്റോറേജിലും മതിയായമാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. 15,990 രൂപയാണ് ഫോണിന്റെ വില. ആമസോണ്‍, ഫ്ളിപ്കാര്‍ട്ട്, പേറ്റിഎം കൂടാതെ മറ്റു ഓഫ്ലൈന്‍ സ്റ്റോറുകളിലും ഈ ഫോണ്‍ ലഭ്യമാണ്. ബ്ലൂ, ഗോള്‍ഡ് എന്നീ നിറങ്ങളിലാണ് ഫോണ്‍ എത്തുന്നത്.

oppo