ഓപ്പോ A83 സ്മാര്‍ട്ട്‌ഫോണ്‍ ഇന്ത്യന്‍ വിപണിയില്‍; വില 13,990 രൂപ

By Anju N P.18 Jan, 2018

imran-azhar

 

 

ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മാതാക്കളായ ഓപ്പോയുടെ പുതിയ സെല്‍ഫി സ്മാര്‍ട്ട്‌ഫോണിനെ ഇന്ത്യയിലവതരിപ്പിച്ചു. ഓപ്പോ A83 എന്ന പേരില്‍ അവതരിച്ചിരിക്കുന്ന സ്മാര്‍ട്ട്‌ഫോണിനെ കഴിഞ്ഞമാസം ചൈനയില്‍ ആദ്യമായി അവതരിച്ചിരുന്നു. ഓപ്പോ A83 സാംസങ് ഓണ്‍7 പ്രൈം, ഹോണര്‍ 9 ലൈറ്റ് എന്നിവയോട് കടത്തിവെട്ടാന്‍ തക്കമുള്ള പ്രൈസ് ടാഗിലാണ് വിപണിയിലെത്തിച്ചിരിക്കുന്നത്. 13,990 രൂപയാണ് ഇതിന്റെ വില.

 

12,990 രൂപ, 10,999 രൂപ എന്ന നിരക്കിലാണ് സാംസങ് ഓണ്‍7 പ്രൈം, ഹോണര്‍ 9 ലൈറ്റ് എന്നിവ അവതരിച്ചത്. ജനുവരി 20 മുതലാണ് ഓപ്പോ A83 സ്മാര്‍ട്ട്‌ഫോണിന്റെ വില്പനയാരംഭിക്കുക. ആമസോണിലും ഫ്‌ലിപ്പ്കാര്‍ട്ടിലും എല്ലാ ഓഫ് ലൈന്‍ സ്റ്റോറുകളിലും ഓപ്പോ A83 സ്മാര്‍ട്ട്‌ഫോണ്‍ ലഭ്യമാകുന്നതായിരിക്കും. 143 ഗ്രാം ഭാരമുള്ള ഈ സ്മാര്‍ട്ട്‌ഫോണ്‍ ബ്ലാക്ക്, ഷ്യാപേന്‍ നിറങ്ങളിലായിരിക്കും ലഭ്യമാവുക.

 

5.7 ഇഞ്ച് ഡിസ്‌പ്ലെ, മീഡിയടെക് 6763T പ്രോസസര്‍, 3GB റാം, ആഴഡ്രോയിഡ് 7.1 നുഗട്ട്, 32GB സ്റ്റോറേജ്, 13MP റിയര്‍ ക്യാമറ, 8MP ഫ്രണ്ട് ക്യാമറ, 3,180mAh ബാറ്ററി
എന്നിവയാണ് ഓപ്പോ A83 സവിശേഷതകള്‍.

OTHER SECTIONS