ഓപ്പോ എഫ്7 : 3,000 രൂപ വിലക്കുറവ്

By BINDU PP.10 Jul, 2018

imran-azhar

 

 

ഓപ്പോ എഫ്7 സ്മാർട്ട് ഫോണുകൾ വമ്പൻ വിലക്കുറവിൽ. ആദ്യമായാണ് ഇത്തരിലുള്ള വിലകുറവ് സംഭവിക്കുന്നത്. 3,000 രൂപയാണ് കമ്ബനി ഫോണിന് വിലക്കിഴിവ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. 22,990 രൂപ പ്രൈസ് ടാഗോടുകൂടിയാണ് ഓപ്പോ എഫ്7 വിപണിയിലെത്തിയത്. ഈ ഓഫറിന് പുറമെ ഫ്ലിപ്കാര്‍ട്ടും ചില ആനുകൂല്യങ്ങള്‍ ലഭ്യമാക്കിയിട്ടുണ്ട്.4 ജിബി റാം, 64 ജിബി സ്റ്റോറേജ് മോഡലിന് 19,990 രൂപയും 6 ജിബി റാമും 128 ജിബി സ്റ്റോറേജ് മോഡലിന് 23,990 രൂപയുമാണ് വില. ഇ-റീട്ടെയില്‍ സൈറ്റ് ആമസോണ്‍, ഫ്ലിപ്കാര്‍ട്ട് എന്നിവയില്‍ ഡിസ്‌കൗണ്ട് വിലയില്‍ രണ്ട് വേരിയന്റുകളും ലഭ്യമാണ്. ഇ-റീട്ടെയിലര്‍മാര്‍ എക്‌സ്‌ചേഞ്ച് ഓഫറുകളും നല്‍കുന്നുണ്ട്. സോളാര്‍ റെഡ്, മൂണ്‍ലൈറ്റ് സില്‍വര്‍ എന്നീ നിറങ്ങളിലാണ് ഫോണുകള്‍ ലഭ്യമാകുക.