25 മെഗാപിക്സല്‍ ക്യാമറയില്‍ ഒപ്പോ F7

ഒപ്പോയുടെ ഏറ്റവും പുതിയ മോഡലായ F7 വിപണിയില്‍ എത്തിയിരിക്കുന്നു .ഇതിന്റെ പ്രധാന സവിശേഷതകളില്‍ എടുത്തുപറയേണ്ടത് ഇതിന്റെ 25 മെഗാപിക്സലിന്റെ ക്യാമറയും കൂടാതെ 6 ജിബിയുടെ റാംമ്മും ആണ്.

author-image
Abhirami Sajikumar
New Update
25 മെഗാപിക്സല്‍ ക്യാമറയില്‍ ഒപ്പോ F7

ഒപ്പോയുടെ ഏറ്റവും പുതിയ മോഡലായ F7 വിപണിയില്‍ എത്തിയിരിക്കുന്നു .ഇതിന്റെ പ്രധാന സവിശേഷതകളില്‍ എടുത്തുപറയേണ്ടത് ഇതിന്റെ 25 മെഗാപിക്സലിന്റെ ക്യാമറയും കൂടാതെ 6 ജിബിയുടെ റാംമ്മും ആണ്.

6.2 ഇഞ്ചിന്റെ HD പ്ലസ് ഡിസ്‌പ്ലേയിലായിരിക്കും ഇത് പുറത്തുവരുന്നത് .4 ജിബിയുടെ റാം കൂടാതെ 64 ജിബിയുടെ ഇന്റെര്‍ണല്‍ സ്റ്റോറേജുമാണ് ഇതിന്റെ ആന്തരിക സവിശേഷതകള്‍ 256 ജിബി വരെ ഇതിന്റെ മെമ്മറി വര്‍ദ്ധിപ്പിക്കുവാനും സാധിക്കുന്നു . Android 8.0 Oreo ലാണ് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം .

ഒക്റ്റകോര്‍ സ്നാപ്പ്ഡ്രാഗണ്‍ 670 ലാണ് ഇതിന്റെ പ്രൊസസര്‍ പ്രവര്‍ത്തിക്കുന്നത് .ഡ്യൂവല്‍ റിയര്‍ ക്യാമറകളാണ് ഒപ്പോയുടെ F7 മോഡലുകള്‍ കാഴ്ചവെക്കുന്നത് . 16 5 മെഗാപിക്സലിന്റെ പിന്‍ ക്യാമറകളും കൂടാതെ 25 മെഗാപിക്സലിന്റെ സെല്ഫി ക്യാമറാക്കലുംമാണ് ഇതിനുള്ളത് .

3,300mAh ന്റെ ബാറ്ററി ലൈഫും ഈ മോഡലുകള്‍ കാഴ്ചവെക്കുന്നുണ്ട് . 4G VoLTE സപ്പോര്‍ട്ടോടുകൂടിയ ഈ മോഡലുകളുടെ വിപണിയിലെ വില 21990 രൂപയാണ് .എന്നാല്‍ മറ്റൊരു മോഡല്‍കൂടി ഒപ്പോ പുറത്തിറക്കുന്നുണ്ട് .6 ജിബിയുടെ റാംമ്മില്‍ 128 ജിബിയുടെ സ്റ്റോറേജില്‍ പുറത്തിറങ്ങുന്ന സ്പെഷ്യല്‍ എഡിഷന്‍ മോഡലാണിത് .

ഈ പുതിയ സ്പെഷ്യല്‍ എഡിഷന്റെ വില 26990 രൂപയാണ് .ഇതിന്റെ ക്യാമറകള്‍ക്ക് ഒരുപാടു സവിശേഷതകള്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു . 296 ഫേഷ്യല്‍ റെക്കഗനേഷന്‍ പൊയന്‍റ്, ബ്യൂട്ടി 2.0 ആപ്പ് എന്നിവ ഈ ക്യാമറയുടെ പ്രത്യേകതയാണ്.

oppo