ഓപ്പോ ഫൈൻഡ്‌ N2 ഫ്ലിപ് ഫെബ്രുവരി 15ന് ഇന്ത്യയിൽ അവതരിപ്പിക്കും

ചൈനീസ് സ്മാർട്ഫോൺ ബ്രാന്‍ഡായ ഒപ്പോയുടെ പുതിയ സ്മാർട്ട്‌ഫോൺ, Oppo Find N2 Flip ഫെബ്രുവരി 15ന് ഇന്ത്യയിലും ആഗോളതലത്തിലും അവതരിപ്പിക്കും

author-image
Lekshmi
New Update
ഓപ്പോ ഫൈൻഡ്‌ N2 ഫ്ലിപ് ഫെബ്രുവരി 15ന് ഇന്ത്യയിൽ അവതരിപ്പിക്കും

ചൈനീസ് സ്മാർട്ഫോൺ ബ്രാന്‍ഡായ ഒപ്പോയുടെ പുതിയ സ്മാർട്ട്‌ഫോൺ, Oppo Find N2 Flip ഫെബ്രുവരി 15ന് ഇന്ത്യയിലും ആഗോളതലത്തിലും അവതരിപ്പിക്കും.20,000 രൂപ സെഗ്‌മെന്റിൽ Oppo A78 5Gയും 30,000 രൂപ സെഗ്‌മെന്റിൽ Oppo Reno 8Tയും അവതരിപ്പിച്ചതിന് ശേഷം 2023ൽ ഒപ്പോയുടെ ആദ്യത്തെ പ്രധാന ലോഞ്ച് ആയിരിക്കും ഇത്.ഇതോടെ ഇന്ത്യയിൽ 82,999 രൂപ വിലയുള്ള Samsung Galaxy Z Flip 4ന് വെല്ലുവിളിയാകും Find N2 ഫ്ലിപ്പ് എന്നാണ് നിഗമനം.

ഏറെ കാലമായി സാംസങ്ങിന്റെ ഫ്‌ളിപ് ഫോണുകള്‍ക്ക് മറ്റൊരു എതിരാളി ഇല്ലായിരുന്നു.ഫോൾഡബിൾ ഡിസ്‌പ്ലേകളെ പിന്തുണയ്‌ക്കുന്ന വിപണിയിൽ ഇതിനകം ലഭ്യമായ ഫ്ലിപ്പ് ഫോണുകളുടെ സീരീസ് പൂർത്തിയാക്കുന്നതിനാണ് ഈ ഫോൺ രൂപകൽപ്പന ചെയ്‌തിരിക്കുന്നത്.നേരത്തെ Oppo Find N2 Flip ഫ്ലാഗ്ഷിപ്പ് ഫോൺ 2022 ഡിസംബറിൽ ചൈനയിൽ കമ്പനി അവതരിപ്പിച്ചിരുന്നു.പിങ്ക്, ബ്ലാക്ക് കളർ ഓപ്ഷനുകളിലായിരിക്കും ഫോൺ ലഭ്യമാകുക.

പരമാവധി 3.20GHz ഫ്രീക്വൻസിയിൽ Dimensity 9000+ SoC ആണ് ഫൈൻഡ് N2 ഫ്ലിപ്പ് നൽകുന്നത്.16GB വരെ റാമും 512GB UFS 3.1 സ്റ്റോറേജും ഉണ്ട്.ഫ്ലിപ്പ് ഫോൾഡബിൾ ഫോണിന് 50MP Sony IMX890 പ്ലസ് 8MP ഡ്യുവൽ ക്യാമറ സജ്ജീകരണവുമുണ്ട്.ഫൈൻഡ് എൻ2 ഫ്ലിപ്പ് 3.26 ഇഞ്ചിൽ അമോലെഡ് കവർ ഡിസ്‌പ്ലേയാണ് ഉപയോഗിച്ചിരിക്കുന്നത്.പ്രൈമറി ഡിസ്‌പ്ലേ 120Hz റിഫ്രഷ് റേറ്റ് ഉള്ള 6.8ഇഞ്ച് മടക്കാവുന്ന അമോലെഡ് പാനലാണ്.

ഫൈൻഡ് എൻ2 ഫ്ലിപ്പ് ചൈന മോഡലിൽ 50 മെഗാപിക്സൽ പ്രൈമറി ക്യാമറയും 8 മെഗാപിക്സൽ അൾട്രാ വൈഡ് ക്യാമറയും ഉണ്ട്.തുറക്കുമ്പോൾ, ഉപയോക്താക്കൾക്ക് സെൽഫികൾക്കായി 32 മെഗാപിക്സൽ ക്യാമറ ഉപയോഗിക്കാം.5G, 44W SuperVOOC ചാർജിങുള്ള 4,300mAh ഡ്യുവൽ സെൽ ബാറ്ററി, സൈഡ് മൗണ്ടഡ് ഫിംഗർപ്രിന്റ് സെൻസർ, NFC, ബ്ലൂടൂത്ത് v5.3, ട്രൈ-ബാൻഡ് Wi-Fi 6 എന്നിവയാണ് മറ്റ് പ്രധാന സവിശേഷതകൾ.

oppo n2 flip launching