ഓപ്പോ ഫൈൻഡ് എക്സ് ആഗോളതലത്തിൽ ഓഗസ്റ്റ് മുതൽ ലഭ്യമാകും

By Sooraj S .20 Jun, 2018

imran-azhar

 

 

പ്രമുഖ ചൈനീസ് സ്മാർട്ട് ഫോൺ നിർമ്മാതാക്കളായ ഓപ്പോയുടെ ഏറ്റവും പുതിയ മോഡലായ ഫൈൻഡ് എക്സ് അവതരിപ്പിച്ചു. സെൽഫിക്ക് പ്രാധാന്യം നൽകി പുറത്തിറക്കിയ ഈ ഫോണിന്റെ പ്രധാന സവിശേഷത മൂന്ന് പോപ്പ് അപ്പ് ക്യാമറകളാണ് ഈ ഫോണിൽ ഉപയോഗിച്ചിരിക്കുന്നത്. 6.42 ഇഞ്ചാണ് സ്‌ക്രീനിന്റെ വലിപ്പം. മറ്റൊരു പ്രധാന സവിശേഷത 2.8 GHz ക്വാഡ് കോർ പ്രോസസറും ക്രയോ 385 + 1.8 GHz പ്രോസസറും ഫോണിന് സമാനമായി കരുത്തേകും. 8 ജിബി റാം ആണ് ഫോണിലുള്ളത്. 3730 mAh ആണ് ഫോണിന്റെ ബാറ്ററി ക്ഷമത. മൂന്ന് പോപ്പ് ആപ്പ് ക്യാമറകളാണ് ഫോണിൽ ഉപയോഗിച്ചിരിക്കുന്നത്. സ്ലൈഡറിന്റെ പിൻവശത്തായി 20 മെഗാപിക്‌സലിന്റെയും 16 മെഗാപിക്‌സലിന്റെയും ക്യാമറകളും, മുൻ വശത്തായി 25 മെഗാപിക്‌സലിന്റെ ക്യാമറ സെന്‍സറും ഒരു ത്രീഡി ഫേഷ്യല്‍ റെക്കഗ്നിഷന്‍ സെന്‍സറുമാണുള്ളത്. സെൽഫി ക്യാമറകളുടെ ചരിത്രം തിരുത്തികുറിച്ചുകൊണ്ടാണ് ഫൈൻഡ് എക്സ് പുറത്തിറക്കുന്നത്. ഫിംഗർപ്രിന്റ് സെന്സറും ലൈറ്റ് സെന്സറും മറ്റും ഫോണിന്റെ പ്രൈവസിക്ക് കരുത്തേകും. ഈ ഫോണിന് തീരുമാനിച്ചിരിക്കുന്ന വില ഏകദേശം 78,730 രൂപയാണ്. ഓപ്പോ ഫൈൻഡ് എക്സ് ആഗോളതലത്തിൽ ഓഗസ്റ്റ് മുതൽ ലഭ്യമാകും.