ഓപ്പോ റിയല്‍മി വണ്‍ സ്മാര്‍ട്‌ഫോണ്‍

ഓ പ്പോയുടെ റിയല്‍മി വണ്‍ സ്മാര്‍ട്‌ഫോണ്‍ ഇന്ത്യന്‍ വിപണിയിലിറക്കി. ആമസോണുമായി സഹകരിച്ച്‌ ഓണ്‍ലൈന്‍ വഴി മാത്രമാണ് ഫോണിന്റെ വിപണി.

author-image
Abhirami Sajikumar
New Update
ഓപ്പോ റിയല്‍മി വണ്‍ സ്മാര്‍ട്‌ഫോണ്‍

ഓ പ്പോയുടെ റിയല്‍മി വണ്‍ സ്മാര്‍ട്‌ഫോണ്‍ ഇന്ത്യന്‍ വിപണിയിലിറക്കി. ആമസോണുമായി സഹകരിച്ച്‌ ഓണ്‍ലൈന്‍ വഴി മാത്രമാണ് ഫോണിന്റെ വിപണി.

മൂന്ന് ജിബി റാം 32 ജിബി സ്റ്റോറേജ് ന് 8990 രൂപയാണ് വില. ആറ് ജിബി റാം 128 ജിബി സ്റ്റോറേജ് ന് 13,990 രൂപയാണ് വില. നാല് ജിബി റാം 128 ജിബി സ്റ്റോറേജ് ന് 10,990 രൂപയാണ് വില.

ഫുള്‍വ്യൂ ഡിസ്‌പ്ലേയുള്ള ഈ ബജറ്റ് സ്മാര്‍ട്‌ഫോണിന് ആന്‍ഡ്രോയിഡ് ഓറിയോ ഓഎസ് ആണുള്ളത്. ഫോണിന്റെ പിന്‍വശത്തെ ഗ്ലോസി ഡയമണ്ട് കട്ടിങ് റിഫ്ലക്ഷന്‍ ഇഫക്‌റ്റോടുകൂടിയ ഗ്ലാസ് ബോഡിയാണ് ഫോണിന്റെ മുഖ്യ സവിശേഷത. ഫിങ്കര്‍പ്രിന്റ് സ്‌കാനര്‍ സൗകര്യം ഈ ഫോണിന് ഇല്ല എന്നതും ശ്രദ്ധേയമാണ് പകരം ഫേഷ്യല്‍ റെക്കഗ്നിഷന്‍ ആണുള്ളത്.

സവിശേഷതകള്‍ :-

ആറ് ഇഞ്ച് ഫുള്‍ എച്ച്‌ഡി ഡിസ്‌പ്ലേയാണ് റിയല്‍മി വണിനുള്ളത്, മീഡിയാടെക് ഹീലിയോ പി60 പ്രൊസസറില്‍ പ്രവര്‍ത്തിക്കുന്ന ഫോണിന് മൂന്ന് ജിബി, നാല് ജിബി, ആറ് ജിബി റാം വാരിയന്റുകളും 32 ജിബി 64 ജിബി 128 ജിബി എന്നിങ്ങനെയുള്ള സ്റ്റോറേജ് വാരിയന്റുകളുമാണുള്ളത്. 3,410 mAh ന്റെ ബാറ്ററിയാണ് ഫോണിനുള്ളത്.

13 മെഗാപിക്‌സല്‍ റെയര്‍ ക്യാമറയാണ് റിയല്‍മി വണ്‍ സ്മാര്‍ട്‌ഫോണിനുള്ളത് എല്‍ഇഡി ഫ്ലാഷ്ലൈറ്റും ഒപ്പമുണ്ട്. എട്ട് മെഗാപിക്‌സലിന്റേതാണ് സെല്‍ഫി ക്യാമറ. സെല്‍ഫി മികച്ചതാക്കാന്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, മെഷീന്‍ ലേണിങ് വിദ്യകളും ഇതില്‍ പ്രയോഗിച്ചിട്ടുണ്ടെന്ന് കമ്ബനി പറയുന്നു. ക്യാമറയില്‍ ഓഗ്മെന്റഡ് റിയാലിറ്റി സ്റ്റിക്കറുകളും ലഭ്യമാണ്. ചുവപ്പ്, വെള്ളി, കറുപ്പ് നിറങ്ങളിലാണ് ഫോണ്‍ പുറത്തിറക്കുക.

oppo