ഒറ്റ ക്ലിക്കിൽ വലുതാകുന്നു സ്ക്രീൻ! അത്ഭുതമായി ഓപ്പോ എക്‌സ് 2021

By സൂരജ് സുരേന്ദ്രന്‍.01 03 2021

imran-azhar

 

 

ചൊവ്വാഴ്ച ആരംഭിച്ച മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസില്‍ ഓപ്പോ അവതരിപ്പിച്ച ഓപ്പോ എക്‌സ് 2021 എന്ന സ്മാര്‍ട്‌ഫോണ്‍ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ച വിഷയം.

 

ഒരു ബട്ടന്‍ ക്ലിക്ക് ചെയ്യുമ്പോള്‍ സ്മാര്‍ട്‌ഫോണ്‍ സ്‌ക്രീന്‍ വലിപ്പം ഒരു ടാബ് ലെറ്റിനെ പോലെ വലുതാവുന്ന റോളബിള്‍ സ്‌ക്രീന്‍ സ്മാര്‍ട്‌ഫോണ്‍ മാതൃകയാണ് ഓപ്പോ എക്‌സ് 2021 സ്മാര്‍ട്‌ഫോണ്‍.

 

ചാർജിങിലും ഒട്ടേറെ സവിശേഷതകളുമായാണ് ഓപ്പോ എക്‌സ് 2021 അവതരിപ്പിച്ചിരിക്കുന്നത്.

 

സ്മാര്‍ട്‌ഫോണ്‍ ചാര്‍ജിങ് മാറ്റില്‍നിന്നു പത്ത് മീറ്റര്‍ അകലെനിന്നു പോലും ചാര്‍ജ് ചെയ്യാന്‍ സാധിക്കും.

 

7.5 വാട്ട് വരെ വൈദ്യുതി എത്തിക്കാന്‍ കഴിയുന്ന മാഗ്‌നറ്റിക് റെസൊണന്‍സ് സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ഈ സാങ്കേതിക വിദ്യ അവതരിപ്പിച്ചിരിക്കുന്നത്.

 

അതേസമയം ഫോണിനെ കുറിച്ചുള്ള മറ്റ് വിവരങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല.

 

OTHER SECTIONS